«

»

Print this Post

സൗദിയില്‍ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കുന്നതിന് മെഡിക്കല്‍ സര്ട്ടിഫിക്കറ്റ് നിര്ബ്ന്ധമെന്ന് ട്രാഫിക്ക് വകുപ്പ്

MUROOR

 

സൗദി അറേബ്യ: രാജ്യത്തെ ഡ്രൈവിംഗ് ലൈസന്‍സ് അബ് ഷീര്‍ വഴി പുതുക്കി ലഭിക്കുന്നതിന് അംഗീകൃത ആശുപത്രികളില്‍ നിന്നുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കി.
ലൈസന്‍സ് പുതുക്കുന്ന വ്യക്തി കടുത്ത രോഗങ്ങളില്‍ നിന്ന് മുക്തനാണെന്നും ശാരീരിക വൈകല്യങ്ങള്‍ ഇല്ലെന്നും ഉറപ്പു വരുത്തുന്നതിന് വേണ്ടിയാണിതെന്ന് ഗതാഗത വകുപ്പിന്റെ മദീന ശാഖാ ലൈസന്‍സ് വിഭാഗം മേധാവി കേണല്‍ ഫഹദ് ഹുസൈന്‍ വ്യക്തമാക്കി.
മെഡിക്കല്‍ റിപ്പോര്‍ട്ട് നല്‍കാന്‍ അംഗീകാരമുള്ള ആശുപത്രികളെയും ഹെല്‍ത്ത് സെന്ററുകളെയും ഗതാഗത വകുപ്പ് നിശ്ചയിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ നിന്ന് മാത്രമേ വൈദ്യ പരിശോധന നടത്താവൂ. ഈ ആശുപത്രികളും ഹെല്‍ത്ത് സെന്ററുകളും അബ് ഷീര്‍ സംവിധാനവുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. അത് കൊണ്ട് പരിശോധന കഴിഞ്ഞാല്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ആബ് ഷീറില്‍ ആശുപത്രികള്‍ തന്നെ അപ് ലോഡ് ചെയ്യും. പിന്നീട് ട്രാഫിക് വിഭാഗവുമായി ബന്ധപ്പെട്ട്നിശ്ചിത ഫീസ്‌ അടച്ച് ലൈസന്‍സ് കൈപ്പറ്റാം.  

Permanent link to this article: http://pravasicorner.com/?p=19323

Copy Protected by Chetans WP-Copyprotect.