«

»

Print this Post

ആറു വര്ഷ‍മായി തുടര്ന്നിരുന്ന ബംഗ്ലാദേശികളുടെ റിക്രൂട്ട്മെന്റ് നിരോധനം സൗദി നീക്കി

bangla

 

സൗദി അറേബ്യ: കഴിഞ്ഞ ആറു വര്‍ഷമായി തുടരുന്ന ബംഗ്ലാദേശ് സ്വദേശികളുടെ റിക്രൂട്ട്മെന്റ് നിരോധനം നീക്കാന്‍ സൗദി തൊഴില്‍ മന്ത്രാലയം തീരുമാനിച്ചു.
കഴിഞ്ഞ ആറു വര്‍ഷമായി ബംഗ്ലാദേശില്‍ നിന്നും ഗാര്‍ഹിക തൊഴിലാളികളെ മാത്രം റിക്രൂട്ട് ചെയ്യുന്നതിനുള്ള അനുമതി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇനി മുതല്‍ ബംഗ്ലാദേശില്‍ നിന്നുള്ള അവിദഗ്ദ തൊഴിലാളികളേയും വിദഗ്ദ തൊഴിലാളികളേയും പ്രോഫഷണലുകളെയും തുടങ്ങി എല്ലാ വിധ തൊഴിലാളികളെയും സൗദി റിക്രൂട്ട് ചെയ്യും. നിര്‍മ്മാണ തൊഴിലാളികളും കാര്‍ഷിക ജോലിക്കാരും നഴ്സുമാരും ഡോക്ടര്‍മാരും അടക്കമുള്ള തൊഴിലാളികള്‍ വന്‍തോതില്‍ ബംഗ്ലാദേശില്‍ നിന്നും സൗദിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഇപ്പോള്‍ 60,000 വനിതാ ഗാര്‍ഹിക തൊഴിലാളികള്‍ അടക്കം 13 ലക്ഷം ബംഗ്ലാദേശ് തൊഴിലാളികള്‍ രാജ്യത്ത് ജോലി ചെയ്യുന്നുണ്ട്. കഴിഞ്ഞ ആറു വര്‍ഷമായി ബംഗ്ലാദേശില്‍ നിന്നുള്ള തൊഴിലാളികളുടെ ഇഖാമ പുതുക്കി നല്കുന്നതല്ലാതെ പുതിയ വിസകള്‍ നല്‍കിയിരുന്നില്ല. ഗാര്‍ഹിക തൊഴിലാളികള്‍ക്കുള്ള വിസകള്‍ കഴിഞ്ഞ ജൂണ്‍ മാസം മുതല്‍ തന്നെ നല്‍കി തുടങ്ങിയിരുന്നു. ബംഗ്ലാദേശില്‍ നിന്നും ചുരുങ്ങിയത് 6,000 ത്തോളം ഗാര്‍ഹിക തൊഴിലാളികളാണ് പ്രതിമാസം രാജ്യത്ത് എത്തിച്ചേരുന്നത്. 

Permanent link to this article: http://pravasicorner.com/?p=19326

Copy Protected by Chetan's WP-Copyprotect.