«

»

Print this Post

വിമാനാപകടം: എമിരേറ്റ്സ് നഷ്ട പരിഹാരമായി നല്കുകന്നത് അന്താരാഷ്ട്ര നിയമം അനുശാസിക്കുന്നതിലും കൂടുതല്‍ തുക

E2

 

യു.എ.ഇ/ദുബൈ: കഴിഞ്ഞയാഴ്ച ആകടത്തില്‍ പെട്ട EK 521 തിരുവനന്തപുരം – ദുബായ് എമിരേറ്റ്സ് വിമാനത്തില്‍ യാത്ര ചെയ്ത യാത്രക്കാര്‍ക്ക് എമിരേറ്റ്സ് നല്‍കുന്നത് അന്താരാഷ്‌ട്ര നിയമങ്ങള്‍ അനുശാസിക്കുന്നതിലും കൂടുതല്‍ തുക. സാധാരണ വിമാനാപകടങ്ങള്‍ നടക്കുമ്പോള്‍ വിമാന കമ്പനികള്‍ നല്‍കേണ്ടതില്ലാത്ത രണ്ടു കാര്യങ്ങളാണ് എമിരേറ്റ്സ് തങ്ങളുടെ യാത്രക്കാര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.
അപകടത്തില്‍ പെട്ട വിമാനത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുമ്പോള്‍ തിരിച്ചെടുക്കാന്‍ സാധിക്കാത്ത വിധത്തില്‍ നഷ്ടപ്പെട്ട വ്യക്തിപരമായ ലഗേജുകള്‍ക്ക് അന്താരാഷ്ട്രാ നിയമ പ്രകാരം നല്‍കേണ്ടത് 1570 ഡോളറാണ് (102,050 രൂപ) മാത്രമാണ്. എന്നാല്‍ അപകടത്തില്‍ പെട്ട വിമാന യാത്രക്കാര്‍ ആ അസമയത്ത് അനുഭവിക്കേണ്ടി വന്ന പ്രത്യേക മാനസിക വിഷമം കൂടാതെ ലഗേജുകള്‍ നഷ്ടപ്പെട്ടതിലെ മാനസിക വിഷമം കൂടി കണക്കിലെടുത്ത് എല്ലാ യാത്രക്കാര്‍ക്കും 2,000 ഡോളര്‍ വീതം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ഇത് പ്രകാരം 430 ഡോളര്‍ (27,950 രൂപ) കൂടി ഓരോ യാത്രക്കാരനും നല്‍കാന്‍ എമിരേറ്റ്സ് അധികൃതര്‍ തയ്യാറായി. കൂടാതെ എല്ലാ യാതക്കാര്‍ക്കും ടിക്കറ്റിനായി മുടക്കിയ മുഴുവന്‍ പണവും തിരികെ നല്‍കുമെന്നും എമിരേറ്റ്സ് വ്യക്തമാക്കുന്നു. 
ഓരോ യാത്രക്കാരനും നഷ്ടപ്പെട്ട ബാഗേജുകള്‍ക്ക് 2000 ഡോളര്‍ വീതവും അനുഭവിക്കേണ്ടി വന്ന മാനസിക വിഷമങ്ങള്‍ക്ക് 5000 ഡോളറും ആണ് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. എല്ലാ യാത്രക്കാര്‍ക്കും നഷ്ടപരിഹാരം നല്‍കുന്നതിനായി 72 ലക്ഷം ദിര്‍ഹം എമിരേറ്റ്സ് മാറ്റി വെച്ചിരിക്കുന്നു.  
282 യാത്രക്കാരായിരുന്നു അപകടത്തില്‍ പെട്ട വിമാനത്തില്‍ യാത്ര ചെയ്തിരുന്നത്. കത്തിതീര്‍ന്ന വിമാനത്തില്‍ നിന്ന് കാര്യമായൊന്നും പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും ഏതെങ്കിലും യാത്രക്കാരുടെ വ്യക്തിഗതമായ വസ്തുക്കള്‍ കണ്ടെക്കുകയാണെങ്കില്‍ ഉടനെ തന്നെ പ്രസ്തുത യാത്രക്കാരനെ അറിയിക്കുകയും എത്തിച്ചു തരാനുള്ള മാരഗ്ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് എമിരേറ്റ്സ് അധികൃതര്‍ യാത്രക്കാര്‍ക്ക് ഉറപ്പ് നല്‍കുന്നു.
എമിരേറ്റ്സ് പ്രഖ്യാപിച്ച നഷ്ടപരിഹാര പാക്കേജില്‍ ഇത് വരെ ഒരു യാത്രക്കാരന്‍ പോലും അഭിപ്രായ വ്യത്യാസം അറിയിച്ചിട്ടില്ല. എല്ലാ യാത്രക്കാര്‍ക്കും പരിപൂര്‍ണ്ണ സംതൃപ്തി ഉണ്ടാകണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും എമിരേറ്റ്സ് വ്യക്തമാക്കുന്നു. 

 

Permanent link to this article: http://pravasicorner.com/?p=19349

Copy Protected by Chetans WP-Copyprotect.