«

»

Print this Post

മക്ക ക്രെയിന്‍ ദുരന്തം: ബിന്‍ ലാദിന്‍ കമ്പനിക്ക് മേല്‍ കുരുക്ക് മുറുകുന്നു.

sbg

 

സൗദി അറേബ്യ: മക്കയിലെ വിശുദ്ധ ഹറാമില്‍ ബില്‍ ലാദിന്‍ കമ്പനിയുടെ ക്രെയിന്‍ തകര്‍ന്ന് വീണ് നൂറു കണക്കിന് ആളുകള്‍ മരിക്കാനിടയായ സംഭവത്തില്‍ പ്രതി സ്ഥാനത്ത് നില്‍ക്കുന്ന ബിന്‍ ലാദിന്‍ കമ്പനിക്കു എതിരെ ശക്തമായ തെളിവുകളുമായി ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍.
പദ്ധതിക്ക് പണം നല്‍കാന്‍ ചുമതലപ്പെടുത്തിയിരുന്ന സാമ്പത്തിക മന്ത്രാലയത്തിലെ എന്ജിനീയരെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച തെളിവുകള്‍ സഹിതമാണ് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഇയാളെ മൂന്നു തവണയാണ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തത്. അപകടത്തിന് ഇടയാക്കിയ 1350 ടണ്‍  ക്രെയിന്‍ ഉപയോഗ ശൂന്യമാണെന്ന് കണ്ടെത്തിയതിനാല്‍ നിര്‍മ്മാണ സ്ഥലത്ത് നിന്നും മാറ്റണമെന്ന നിര്‍ദ്ദേശം അപകടം നടക്കുന്നതിന് പത്ത് മാസം മുന്പ് തന്നെ ബിന്‍ ലാദിന്‍ കമ്പനി അധികൃതര്‍ക്ക് നല്‍കിയിരുന്നതായുള്ള നിര്‍ണ്ണായക മൊഴിയാണ് ഇയാള്‍ നല്‍കിയിരിക്കുന്നത്. കമ്പനി പ്രസ്തുത നിര്‍ദ്ദേശം പാലിച്ചില്ലെന്നും എന്‍ജിനീയര്‍ മൊഴി നല്‍കി. .
നിര്‍ദ്ദേശം നല്‍കിയതിനു പിറകെ പ്രസ്തുത ക്രെയിനുള്ള സാമ്പത്തിക ബില്ലുകള്‍ നല്‍കുന്നത് മന്ത്രാലയം നിര്‍ത്തി വെച്ചിരുന്നതായും മൊഴിയില്‍ പറയുന്നു. എന്നിട്ടും കമ്പനി അധികൃതര്‍ ക്രെയിന്‍ ഉപയോഗം തുടര്‍ന്നതാണ് അപകടത്തിന് കാരണമാക്കിയതെന്നുമാണ് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ട്.   
ആറു സൗദി പൗരന്മാരും രണ്ടു പാക്കിസ്ഥാന്‍ പൗരന്മാരും കാനഡ, ജോര്‍ദ്ദാന്‍, പലസ്തീന്‍, ഈജിപ്ത്, യു.എ.ഇ, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തരും അടക്കം ബിന്‍ ലാദിന്‍ കമ്പനിയുടെ 14 ഉദ്യോഗസ്ഥരാണ് വിചാരണ നേരിടുന്നത്. ബിന്‍ ലാദിന്‍ കുടുംബത്തിലെ 16 പേരടക്കം 42 പേരെ അന്വേഷണ ഘട്ടത്തില്‍ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയിരുന്നു.    

 

Permanent link to this article: http://pravasicorner.com/?p=19360

Copy Protected by Chetans WP-Copyprotect.