«

»

Print this Post

സൗദിയില്‍ ദുരിതത്തിലായ ഓരോ ഫിലിപ്പിനോ തൊഴിലാളിക്കും 1599 റിയാല്‍ വീതവും നാട്ടിലെ കുടുംബങ്ങള്‍ക്ക് 6,000 പെസോ വീതവും ധനസഹായം

f

 

സൗദി അറേബ്യ: ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കാതെ സൗദി അറേബ്യയില്‍ ദുരിതത്തിലായ ഫിലിപ്പൈന്‍സ് പൗരന്‍മാര്‍ക്കും അവരുടെ നാട്ടിലുള്ള കുടുംബങ്ങള്‍ക്കും സാമ്പത്തിക സഹായം നല്‍കുമെന്ന് ഫിലിപ്പൈന്‍സ് ഓവര്‍സീസ്‌ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ അഡ്മിനിസ്ട്രേഷന്‍ (OWWA)  റീജിയണല്‍ ഓഫീസ് വ്യക്തമാക്കി.
സൗദിയില്‍ കുടുങ്ങി കിടക്കുന്ന ഓരോ തൊഴിലാളിക്കും 20,000 പെസോ (1599 റിയാല്‍) വീതവും നാട്ടിലെ അവരുടെ ഓരോ കുടുംബത്തിനും 6,000 പെസോ വീതവും നല്‍കുമെന്ന് OWWA റീജിയണല്‍ ഓഫീസര്‍ ഖലീല്‍ ഇസ്സര്‍ പറഞ്ഞു. ദുരിതതിലായവരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളും ഊര്‍ജ്ജിതമാക്കും.
സൗദിയിലെ വിവിധ കമ്പനികളിലായി നൂറ് കണക്കിന് ഫിലിപ്പൈന്‍ സ്വദേശികള്‍ ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കാതെ കുടുങ്ങി കിടക്കുന്നുണ്ട്. ഭൂരിഭാഗം തൊഴിലാളികള്‍ക്കും ഭക്ഷണവും മെഡിക്കല്‍ സഹായവും ഉറപ്പു വരുത്തിയതായി ഖലീല്‍ വ്യക്തമാക്കി. 

Permanent link to this article: http://pravasicorner.com/?p=19364

Copy Protected by Chetans WP-Copyprotect.