«

»

Print this Post

ജബര്‍ അല്‍ അഹമദില്‍ കാണപ്പെട്ട മൃതദേഹം പലസ്തീന്‍ യുവതിയുടെത്. യുവാവ് അറസ്റ്റില്‍.

bidoon

 

കുവൈറ്റ്‌ സിറ്റി: ജാബര്‍ അല്‍ അഹമദിലെ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന കെട്ടിടത്തിന് പുറത്ത് യുവതിയുടെ മൃതദേഹം കാണപ്പെട്ട കേസില്‍ നാസര്‍ അലി എന്ന ബിദൂനി യുവാവ് പോലീസ് പിടിയിലായി. അമിത അളവില്‍ മയക്കു മരുന്ന് ഉള്ളില്‍ ചെന്നതാണ് മരണ കാരണമെന്ന് പോലീസ് വ്യക്തമാക്കി. കൊല്ലപ്പെട്ട യുവതി പലസ്തീന്‍ സ്വദേശിനിയാണെന്ന് വിരലടയാളത്തില്‍ നിന്നും വ്യക്തമായിട്ടുണ്ട്.
36 കാരിയായ യുവതിയുമായി കെട്ടിടത്തില്‍ അനാശാസ്യത്തിന് എത്തിയ യുവാവ് യുവതിക്ക് അമിത അളവില്‍ ഹെറോയിന്‍ നല്‍കുകയായിരുന്നുവെന്ന് യുവാവ് പോലീസിനോട് കുറ്റസമ്മതം നടത്തി. യുവതി മരിച്ചെന്നു ഉറപ്പായപ്പോള്‍ മൃതദേഹം ഷീറ്റ് കൊണ്ട് മൂടി കെട്ടിടത്തിനു പുറത്ത് ഉപേക്ഷിക്കുകയായിരുന്നു. അടുത്ത ദിവസം നിര്‍മാണ ജോലികള്‍ക്കായി എത്തിയ തൊഴിലാളികളാണ് വിവരം പോലീസില്‍ അറിയിച്ചത്.
ഒരു നിക്ഷേപ കമ്പനിയില്‍ 50,000 ത്തോളം ദിനാറിന്റെ ബാധ്യത ഉണ്ടായിരുന്ന യുവതി കടം വീട്ടുന്നതിനാണ് അനാശാസ്യത്തിന് മുതിര്‍ന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. യുവതിയുടെ താമസ രേഖകളുടെ കാലാവധിയും കഴിഞ്ഞിരുന്നു. 

Permanent link to this article: http://pravasicorner.com/?p=19368

Copy Protected by Chetans WP-Copyprotect.