ഖത്തര്‍: എയര്‍ ബാഗ് തകരാറുകള്‍ കണ്ടു പിടിക്കപ്പെട്ടതിനെ തുടര്‍ന്ന് ടൊയോട്ടയുടെ ആഡംബര വാഹനമായ ലെക്സസിന്റെ മൂന്നു മോഡലുകള്‍ വാണിജ്യ മന്ത്രാലയം തിരിച്ചു വിളിച്ചു. 2010-2011 മോഡല്‍ IS-F, 2009-2011 മോഡല്‍ IS-Convert /GX 460, 2006-2011 മോഡല്‍ ES350 / IS250 എന്നീ വാഹനങ്ങളാണ് തിരിച്ചു വിളിച്ചിട്ടുള്ളത്. മുന്‍ഭാഗത്തെ യാത്രക്കാരന്റെ ഭാഗത്തുള്ള എയര്‍ ബാഗിനാണ് തകരാര്‍ കണ്ടു പിടിച്ചിട്ടുള്ളത്.
തിരിച്ചു വിളിക്കപ്പെട്ട മോഡലുകളുടെ തകരാറുകള്‍ പരിഹരിക്കുന്നതിന് വാഹനം നല്കിയ എജന്റ്റ് സ്വീകരിക്കുന്ന നടപടികള്‍ മന്ത്രാലയം നിരീക്ഷിക്കും. വാഹന ഉടമകളുമായി ബന്ധപ്പെട്ടും ഏജന്റിന്റെ സേവനം വിലയിരുത്തി തുടര്‍ നടപടികള്‍ സ്വീകരിക്കും.
ഉപഭോക്തൃ സേവനവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ഏതൊരു പരാതിയും നിയമ ലംഘനവും ഉപഭോക്താക്കള്‍ മന്ത്രാലയത്തില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് വാണിജ്യകാര്യ മന്ത്രാലയം ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.