«

»

Print this Post

സൗദിയില്‍ നിന്നും മടങ്ങിയെത്തുന്നവര്‍ക്ക് കേരളത്തില്‍ എത്താന്‍ വിമാന ടിക്കറ്റ് നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍

s2

 

തിരുവനന്തപുരം: സൗദിയില്‍ നിന്നും മടങ്ങിയെത്തുന്നവര്‍ക്ക് കേരളത്തിലെത്താന്‍ വിമാന ടിക്കറ്റ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സൗദിയില്‍ നിന്നും ഡല്‍ഹിയിലോ മുംബൈയിലോ മടങ്ങിയെത്തുന്നവര്‍ക്ക് അവിടെ നിന്നും നാട്ടിലെത്താനുള്ള വിമാന ടിക്കറ്റ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ച നിര്‍ദ്ദേശം ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നല്‍കിയിട്ടുണ്ട്.
സൗദിയില്‍ നിന്നും ഇന്ത്യക്കാരെ നാട്ടില്‍ തിരിച്ചെത്തിക്കുന്നത് കേന്ദ്ര സര്‍ക്കാരാണ്. ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലേക്കാണ്‌ ഇന്ത്യക്കാരെ എത്തിക്കുക. ഡല്‍ഹിയിലോ മുംബയിലോ എത്തുന്ന മലയാളികളെ കേരളത്തിലെത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് നോര്‍ക്കയാണ്. ഇവിടങ്ങളില്‍ നിന്നും കേരളത്തിലേക്ക് മൂന്നാം ക്ലാസ് എ.സി ട്രെയിന്‍ ടിക്കറ്റ് നല്‍കാനായിരുന്നു തീരുമാനം. താമസ സൗകര്യം ആവശ്യമെങ്കില്‍ കേരള ഹൗസില്‍ ഒരുക്കും.
എന്നാല്‍ ഇക്കാര്യത്തിലും വ്യക്തമായ തീരുമാനം സൗദിയില്‍ നിന്നും മടങ്ങാന്‍ തയ്യാറായ മലയാളികള്‍ക്ക് നല്‍കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിരുന്നില്ല. ഇന്ത്യയില്‍ എത്തുന്നതോടെ തങ്ങളുടെ ദൗത്യം പൂര്‍ത്തിയാകുമെന്നും ഡല്‍ഹിയില്‍ നിന്നോ മുംബയില്‍ നിന്നോ അതാത് സംസ്ഥാനങ്ങളിലേക്കുള്ള യാത്രാ ചിലവ് സ്വയം വഹിക്കണമെന്നും ആയിരുന്നു നയതന്ത്ര അധികൃതര്‍ മടങ്ങാന്‍ തയ്യറായവരെ അനൗദ്യോഗികമായി അറിയിച്ചിരുന്നത്. ഇക്കാര്യത്തില്‍ വ്യക്തതയില്ലാത്തതിനാല്‍ നിരവധി പേര്‍ യാത്ര റദ്ദാക്കിയിരുന്നു. 

 

Permanent link to this article: http://pravasicorner.com/?p=19383

Copy Protected by Chetans WP-Copyprotect.