«

»

Print this Post

സ്ത്രീ വേഷം ധരിച്ച് ഷോപ്പിംഗ്‌ മാളില്‍ കണ്ട യുവാക്കളെ പോലീസ് പിടി കൂടി തല മൊട്ടയടിച്ചു

kuwait

 

കുവൈറ്റ്‌ സിറ്റി: നഗരത്തിലെ പ്രശസ്തമായ ഷോപ്പിംഗ്‌ മാളില്‍ സ്ത്രീ വേഷം ധരിച്ച് കാണപ്പെട്ട മൂന്ന് യുവാക്കളെ കുവൈറ്റ്‌ പോലീസ് കസ്റ്റഡിയിലെടുത്തു. 20 വയസ്സുകാരായ രണ്ട് കുവൈറ്റ്‌ പൗരന്മാരും ഒരു ബഹ്‌റൈന്‍ സ്വദേശിയുമാണ് പിടിയിലായത്.
ആദ്യ കാഴ്ചയില്‍ സ്ത്രീകളാണെന്ന് തോന്നിപ്പിക്കുന്ന ഇവരെ പെരുമാറ്റത്തിലെ അസ്വാഭാവികത മണ്ട് മാളിലെ സെക്യൂരിറ്റി ജീവനക്കാര്‍ പിന്തുടരുകയായിരുന്നു. സ്ത്രീ വേഷം ധരിച്ച പുരുഷന്മാര്‍ ആണെന്ന് മനസ്സിലാക്കിയതോടെ തടഞ്ഞു വെച്ച് പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു.
ഇവരെ അറസ്റ്റ് ചെയ്ത് പോലീസ് സ്റ്റേഷനില്‍ എത്തിച്ച പോലീസ് പിന്നീട് ശിക്ഷയെന്ന നിലയില്‍ തല മൊട്ടയടിച്ച ശേഷം കൂടുതല്‍ അന്വേഷണത്തിനായി സുരക്ഷാ അധികൃതര്‍ക്ക് കൈമാറി.
സ്വവര്‍ഗ്ഗാനുരാഗം സൗദി അറേബ്യ, ഖത്തര്‍, യു.എ.ഇ, ഇറാന്‍ തുടങ്ങിയ നിരവധി ഈം രാജ്യങ്ങളില്‍ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണെങ്കിലും കുവൈറ്റില്‍ ഔദ്യോഗികമായി ശിക്ഷ ലഭിക്കാവുന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എങ്കിലും പിടികൂടപ്പെടുന്നവരെ വ്യഭിചാര നിയമങ്ങളിലോ മറ്റ് ലൈംഗിക കുറ്റകൃത്യങ്ങളിലോ ഉള്‍പ്പെടുത്തി ശിക്ഷ നല്‍കുകയാണ് ചെയ്യുക.   

Permanent link to this article: http://pravasicorner.com/?p=19391

Copy Protected by Chetans WP-Copyprotect.