«

»

Print this Post

സൗദി ഓജര്‍, സൗദി ബിന്‍ ലാദിന്‍ കമ്പനികളിലെ തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ ചികിത്സ നല്‍കാന്‍ തൊഴില്‍ മന്ത്രാലയ നിര്‍ദ്ദേശം

hosp

 

സൗദി അറേബ്യ: സമയത്തിന് ശമ്പളം ലഭിക്കാതെ ദുരിതത്തിലായ സൗദി ഓജര്‍, സൗദി ബിന്‍ ലാദിന്‍ എന്നീ കമ്പനികളിലെ തൊഴിലാളികള്‍ക്ക് രാജ്യത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ ചികിത്സ ലഭ്യമാക്കാന്‍ തൊഴില്‍ സാമൂഹിക  വികസന വകുപ്പ് മന്ത്രി മുഫരാജ് അല്‍ ഹഖബാനി നിര്‍ദ്ദേശിച്ചു. ദുരിതതിലായവരുടെ ശമ്പള ബാക്കിയുടെ കാര്യത്തിലും ആരോഗ്യ പരിചരണത്തിലും പ്രത്യേക ശ്രദ്ധ ചെലുത്താന്‍ ബന്ധപ്പെട്ട വകുപ്പുകളോട് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് നിര്‍ദ്ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ രക്ഷ ഈ രണ്ടു കമ്പനികളിലെ തൊഴിലാളികള്‍ക്ക് കൂടി ലഭ്യമാക്കുന്നതിനുള്ള നടപടി മന്ത്രാലയം സ്വീകരിച്ചത്.
ഇത് സംബന്ധമായ സര്‍ക്കുലര്‍ മന്ത്രാലയം ആശുപത്രികള്‍ക്ക് അയച്ചു കഴിഞ്ഞു. ചികിത്സിക്കുന്നതിന് ആശുപത്രികള്‍ക്ക് ചിലവാകുന്ന തുക പിന്നീട് മന്ത്രാലയം ആശുപത്രികള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി പിന്നീട് നല്‍കും. ആശുപത്രികള്‍ ബില്ലുകള്‍ ആദ്യം ഹെല്‍ത്ത് അഫയേഴ്സ് ഡയരക്ടറേറ്റിലേക്കാണ് അയച്ചു കൊടുക്കേണ്ടത്. അവിടെ നിന്നും ഡയരക്ടര്‍ ജനറലിന്റെ അംഗീകാരത്തോടെ ബില്ലുകള്‍ തൊഴില്‍ മന്ത്രാലയത്തിന്റെ ബന്ധപ്പെട്ട ശാഖകളിലേക്കു അയച്ചു കൊടുക്കും. ബില്ലുകള്‍ ലഭിക്കുന്ന മുറക്ക് മന്ത്രാലയം പണം നല്‍കും.
ഇത് പ്രകാരം രാജ്യത്ത് ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള ആശുപത്രികളില്‍ രണ്ടു കമ്പനികളിലെയും തൊഴിലാളികള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കും. എന്നാല്‍ റഫരല്‍ ആശുപത്രികളായ മെഡിക്കല്‍ സിറ്റികളില്‍ ഈ സൗകര്യം ലഭ്യമാവില്ല.
പല തൊഴിലാളികളുടെയും മെഡിക്കല്‍ ഇന്‍ഷുറന്‍സ് കാര്‍ഡുകള്‍ പുതുക്കി നല്‍കാത്തതിനെ തുടര്‍ന്ന് നിരവധി പേര്‍ ചികിത്സ അലഭിക്കാതെ വലയുകയായിരുന്നു.

 

Permanent link to this article: http://pravasicorner.com/?p=19410

Copy Protected by Chetans WP-Copyprotect.