«

»

Print this Post

പാക്കിസ്ഥാന്‍ തൊഴിലാളികള്‍ക്ക് സൗദി ഓജര്‍ പാസ്പോര്‍ട്ടുകള്‍ തിരികെ നല്‍കും.

pak

 

സൗദി അറേബ്യ: ശമ്പളം ലഭിക്കാതെ ദുരിതത്തിലായ പാക്കിസ്ഥാനി തൊഴിലാളികള്‍ക്ക് സൗദി ഓജര്‍ കമ്പനി അവരുടെ പാസ്പോര്‍ട്ടുകള്‍ തിരികെ നല്‍കുമെന്ന് തൊഴില്‍ മന്ത്രാലയത്തിന്റെ മക്ക ശാഖാ ഡയരക്ടര്‍ അബുള്ള ബിന്‍ മുഹമ്മദ്‌ ബിന്‍ ഒലയാന്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച ഉറപ്പ് കമ്പനി അധികൃതര്‍ നല്‍കിയതായി അദ്ദേഹം പറഞ്ഞു.
തൊഴിലാളികളുടെ പ്രശ്ന പരിഹാരത്തിനായി എത്തിയ പാക്കിസ്ഥാന്‍ മനുഷ്യ വിഭവ ശേഷി വകുപ്പ് മന്ത്രി പീര്‍ സയീദ്‌ സദരുദ്ദീന്‍ ഷാ റഷീദിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് അബ്ദുള്ള ഒലയാന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ സൗദി ഓജറില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് അവര്‍ക്ക് താല്‍പ്പര്യമുള്ള മറ്റു കമ്പനികളില്‍ തൊഴില്‍ തേടാന്‍ സാധിക്കും.
ജിദ്ദയിലെ പാക്കിസ്ഥാന്‍ കോണ്‍സുലേറ്റില്‍ വെച്ച് പാക്കിസ്ഥാന്‍ മന്ത്രി സൗദി ഓജര്‍ കമ്പനി പ്രതിനിധികളുമായ ചര്‍ച്ച നടത്തി. അബ്ദുള്ള ഒലയാന്‍, തൊഴില്‍ സാമൂഹിക വികസന വകുപ്പ് മന്ത്രാലയ ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ആയിരുന്നു ചര്‍ച്ച. സൗദിയിലെ പാക്കിസ്താന്‍ അംബാസഡര്‍, കോണ്‍സുലാര്‍ ജനറല്‍, മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥന്മാര്‍ എന്നിവരും സന്നിഹിതരായിരുന്നു.
ഈ ചര്‍ച്ചയില്‍ പാക്കിസ്ഥാന്‍റെ ആവശ്യം അംഗീകരിക്കാന്‍ കമ്പനി അധികൃതര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. എന്നാല്‍ ശമ്പള കുടിശ്ശികയുടെയും സേവനാനന്തര ആനുകൂല്യങ്ങളുടെയും കാര്യത്തില്‍ ഉറപ്പ് നല്‍കാന്‍ കമ്പനി അധികൃതര്‍ തയ്യാറായില്ല.
പാക്കിസ്താനി തൊഴിലാളികള്‍ക്ക് രാജ്യത്തെ മറ്റു കമ്പനികളില്‍ തൊഴില്‍ തേടുകയോ അല്ലെങ്കില്‍ സ്വരാജ്യത്തേക്ക് മടങ്ങി പോകുകയോ ചെയ്യാനുള്ള ചെയ്യാമെന്നുള്ള നിര്‍ദ്ദേശമാണ് അബ്ദുള്ള ഒലയാന്‍ മുന്നോട്ടു വെച്ചിരിക്കുന്നത്. പാസ്പോര്‍ട്ടുകള്‍ ലഭ്യമാകുന്നതിലൂടെ ഇതിനു സാധിക്കും. മടങ്ങി പോകുന്നവര്‍ക്ക് ആവശ്യമായ എല്ലാ നടപടിക്രമങ്ങളും വേഗത്തില്‍ ചെയ്തു കൊടുക്കുമെന്നും ഒലയാന്‍ വ്യക്തമാക്കി.

 

Permanent link to this article: http://pravasicorner.com/?p=19414

Copy Protected by Chetans WP-Copyprotect.