«

»

Print this Post

ദേശ സ്നേഹത്തിന്റെയും, ജീവ കാരുണ്യത്തിന്റെയും സന്ദേശം പകര്‍ന്ന് ദമ്മാമില്‍ നവയുഗം രക്തദാന ക്യാമ്പ്

 n

 

സൗദി അറേബ്യ/ദമ്മാം:  നവയുഗം സാംസ്‌കാരിക  വേദി ഇന്ത്യൻ ഒരു ആഴ്ചയായി സംഘടിപ്പിച്ചു വരുന്ന സ്വാതന്ത്യദിനാഘോഷ പരിപാടികളുടെ ഭാഗമായി ദമ്മാമിൽ രക്തദാന  ക്യാമ്പ്  സംഘടിപ്പിച്ചു. 
സ്ത്രീകളും  പുരുഷന്മാരുമടക്കം,  നൂറുകണക്കിന്  ആളുകളെ  പങ്കെടുപ്പിച്ചുകൊണ്ട് നടന്ന രക്തദാനക്യാമ്പ്, പ്രവാസി ഇന്ത്യക്കാരുടെ ദേശസ്നേഹത്തിന്റെയും, ജീവകാരുണ്യത്തിന്റെയും മഹനീയമാതൃകയായി.
ദമ്മാം  സെന്‍ട്രല്‍ ഹോസ്പിറ്റല്‍ ബ്ലഡ് ബാങ്കില്‍  രാവിലെ  ഏഴു  മണിക്ക്  ആരംഭിച്ച  രക്തദാനക്യാമ്പ്, ജനപങ്കാളിത്തം  മൂലം വൈകിട്ട്  അഞ്ചു  മണിവരെ  നീണ്ടു.  ഇത്രയധികം  പ്രവാസി കള്‍ രക്തദാനത്തിന്   എത്തുന്നത്  ആദ്യമായിട്ടാണെന്ന്  ബ്ലഡ്‌ ബാങ്ക്  അധികൃതർ പറയുന്നു.  
നവയുഗം  കേന്ദ്രകമ്മറ്റി  രക്ഷാധികാരി  ഉണ്ണി  പൂച്ചെടിയില്‍, പ്രസിഡന്റ്  കെ.ആര്‍.അജിത്‌, ജനറല്‍ സെക്രട്ടറി എം.എ.വാഹിദ് കാര്യറ, ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ ഷാജി മതിലകം, കേന്ദ്രനേതാക്കളായ ലീന  ഉണ്ണികൃഷ്ണന്‍,  സാജന്‍ കണിയാപുരം, അരുണ്‍  ചാത്തനൂര്‍, ഷാന്‍ പേഴുംമൂട്, ശ്രീകുമാര്‍ വെള്ളല്ലൂര്‍, ഷിബു കുമാര്‍, ദാസന്‍ രാഘവന്‍, ബിജു നല്ലില, ഷാജി അടൂര്‍, ഉണ്ണികൃഷ്ണന്‍,  മേഖലകമ്മിറ്റി നേതാക്കളായ  ബിജു വര്‍ക്കി, റഹിം അലനല്ലൂര്‍, പ്രഭാകരന്‍ എടപ്പാള്‍, സന്തോഷ് ചങ്ങോലിക്കല്‍, ബിനു കുഞ്ഞു, സനു മഠത്തില്‍, റെഞ്ചി കണ്ണാട്ട്, ബിജി ബാലന്, ജെയിംസ്, രഘു, സഹിര്‍ഷ കൊല്ലം, ആര്‍ദ്ര ഉണ്ണി, ശരണ്യ ഷിബു, മീനു അരുണ്‍, മാധാവ് കെ വാസുദേവ്, താഹ തലചിറ, ജോബി ജേക്കബ്, അബ്ദുല്‍ കാലം ഇടമന്‍   എന്നിവര്‍  രക്തദാനക്യാമ്പിന് നേതൃത്വം  നല്‍കി.

 

Permanent link to this article: http://pravasicorner.com/?p=19420

Copy Protected by Chetans WP-Copyprotect.