«

Print this Post

സൗദി അറേബ്യയില്‍ ദുരിതത്തിലായ ഇന്ത്യന്‍ തൊഴിലാളികളോട് നാട്ടിലേക്ക് മടങ്ങാന്‍ സുഷമയുടെ അഭ്യര്‍ത്ഥന

sushama s

 

ന്യൂഡല്‍ഹി: സൗദി അറേബ്യയില്‍ വിവിധ കമ്പനികളില്‍ നിന്ന് ശമ്പളം ലഭിക്കാതെ ദുരിതത്തില്‍ കഴിയുന്ന ഇന്ത്യന്‍ തൊഴിലാളികളോട് തങ്ങള്‍ ജോലി ചെയ്യുന്ന കമ്പനികളില്‍ ശമ്പള ബാക്കി ലഭിക്കുന്നതിനുള്ള അപേക്ഷ നല്‍കി ഇന്ത്യയിലേക്ക്‌ മടങ്ങാന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അഭ്യര്‍ത്ഥിച്ചു.  
ട്വിറ്ററിലൂടെയാണ് സുഷമ ഈ ആവശ്യം ഉന്നയിച്ചത്. അത്തരത്തില്‍ തിരിച്ചു വരാന്‍ തയ്യാറാകുന്നവരെ സൗജന്യമായി തിരിച്ചു കൊണ്ട് വരാനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുമെന്ന് സുഷമ ഉറപ്പ് നല്‍കി.
സൗദി സര്‍ക്കാര്‍ ഈ കമ്പനികളുമായി ചര്‍ച്ച നടത്തി വരികയാണ്. കമ്പനികളുമായി ധാരണയില്‍ എത്തുന്നതോടെ മുടങ്ങി കിടക്കുന്ന ശമ്പളവും മറ്റു ആനുകൂല്യങ്ങളും തൊഴിലാളികള്‍ക്ക് ലഭിക്കും. എന്നാല്‍ ഇതിനായി കൃത്യമായ സമയം ഉറപ്പ് പറയാനാവില്ല. അത് വരെ അനിശ്ചിതമായി സൗദിയില്‍ തങ്ങുന്നത് പ്രായോഗികമായ നടപടിയെല്ലെന്നു സുഷമ വ്യക്തമാക്കി. 

Permanent link to this article: http://pravasicorner.com/?p=19424

Copy Protected by Chetans WP-Copyprotect.