«

Print this Post

സൗദി അറേബ്യയിലെ സിനിമ തിയ്യറ്ററുകള്‍

Saudi ciNEMA

സൗദി അറേബ്യയില്‍ സ്ഥിരം സിനിമ തിയ്യറ്ററുകള്‍ക്ക് മൂന്നു വര്‍ഷത്തെ ലൈസന്‍സ് ആണ് അനുവദിക്കുന്നത്. താല്‍ക്കാലിക പ്രദര്‍ശന ശാലകള്‍ക്കു ഒരു മാസത്തെ താല്‍ക്കാലിക ലൈസന്‍സും ലഭ്യമാണ്. ‘ജനറല്‍ കമ്മീഷന്‍ ഫോര്‍ ഓഡിയോ വിഷ്വല്‍ മീഡിയ’ (GCAM) ആണ് പ്രദര്‍ശന ശാലകളുടെ നിര്‍മാണ – പ്രവര്‍ത്തന കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്‌. മേല്‍പറഞ്ഞ രണ്ടു തരത്തിലുള്ള ലൈസന്‍സുകളും പുതുക്കാന്‍ സാധിക്കും.

നിയമപരമായ ഒരു കമ്മേഴ്സ്യല്‍ ലൈസന്‍സ് ഉള്ളവര്‍ക്ക് മാത്രമേ സിനിമാ ശാലകളുടെ ലൈസന്‍സിന് അപേക്ഷിക്കാന്‍ സാധിക്കൂ. കൂടാതെ അപേക്ഷാ ഫോമിനോടൊപ്പം ഫീസിബിലിറ്റി പഠന റിപ്പോര്‍ട്ട്, സിനിമാ ശാലകള്‍ പ്രവര്‍ത്തന പരിചയത്തിന്റെ തെളിവുകള്‍ എന്നിവയും സമര്‍പ്പിക്കണം.

സിനിമാ തിയ്യറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കുന്നവര്‍ നിശ്ചിത തുക ഫീസ്‌ ആയി കെട്ടി വെക്കുന്നതിന് പുറമേ മൊത്തം ടിക്കറ്റ് വില്‍പ്പനയുടെ 25  ശതമാനം ജി.സി.എ.എമ്മിന് നല്‍കേണ്ടി വരും.

ഒരു ബില്യന്‍ യു.എസ് ഡോളറിന്റെ ടിക്കറ്റുകള്‍ ഒരു വര്‍ഷം വില്പന നടത്താന്‍ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. 2030 ഓടു കൂടി 350 പ്രദര്‍ശന ശാലകളിലായി 2500 സ്ക്രീനുകള്‍ ഒരുക്കാന്‍ സാധിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.

Permanent link to this article: http://pravasicorner.com/?p=19449

Copy Protected by Chetan's WP-Copyprotect.