«

»

Print this Post

വിദേശത്ത് വിവാഹം നടത്തി ഭാര്യമാരെ ഉപേക്ഷിച്ച ഏഴ് ഇന്ത്യക്കാരുടെ പാസ്‌പോര്‍ട്ട് റദ്ദാക്കി

thali

ഡല്‍ഹി : ഇന്ത്യന്‍ പൗരന്മാരുടെ വിദേശ വിവാഹ തട്ടിപ്പുകള്‍ക്കെതിരെ വനിതാ-ശിശു ക്ഷേമ വികസന മന്ത്രാലയം  മന്ത്രാലയം കര്‍ശന നടപടികള്‍ തുടങ്ങി. വിദേശത്ത് വച്ച് വിവാഹം ചെയ്ത ശേഷം ഭാര്യമാരെ ഉപേക്ഷിച്ചു കടന്നു കളയുന്ന ഇന്ത്യക്കാരായ ഭര്‍ത്താക്കനമാര്‍ക്കെതിരെയാണ് നടപടികള്‍ തുടങ്ങിയത്.  ഇത്തരത്തില്‍ ഭാര്യമാരെ ഉപേക്ഷിച്ച ഏഴ് പേരുടെ പാസ്പോര്‍ട്ട് റദ്ദാക്കിയതായി മന്ത്രാലയം വ്യക്തമാക്കി.

പാസ്പോര്‍ട്ട് റദ്ദു ചെയ്ത ഭര്‍ത്താക്കന്മാരുടെ പേര് വിവരങ്ങള്‍ മന്ത്രാലയം പുറത്തു വിട്ടിട്ടില്ല. കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ ഭര്‍ത്താക്കന്മാര്‍ക്ക് എതിരായി എഴുപതു പരാതികളാണ് മന്ത്രാലയത്തില്‍ ലഭിച്ചത്. ഇതിനെ തുടര്‍ന്നാണ്‌ പ്രത്യക്ഷത്തില്‍ നടപടികള്‍ എടുക്കുന്നതിന് പര്യാപ്തമായ തെളിവുള്ള ഏഴ് പേരുടെ പാസ്പോര്‍ട്ട് റദ്ദാക്കിയത്. ഇവര്‍ക്കെതിരെ ലുക്കൌട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്.

വിദേശത്ത് വെച്ച് നടത്തുന്ന ഇന്ത്യക്കാരുടെ വിവരങ്ങള്‍ ഏഴ് ദിവസത്തിനകം രജിസ്റ്റര്‍ ചെയ്യണമെന്ന് വകുപ്പ് മന്ത്രി മേനകാ ഗാന്ധി വ്യക്തമാക്കിയിരുന്നു. അല്ലാത്ത പക്ഷം ഇവരുടെ പാസ്പോര്‍ട്ട് – വിസാ നടപടികള്‍ തടഞ്ഞു വെക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

ഇത്തരത്തിലുള്ള വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി കേന്ദ്ര മന്ത്രാലയം ഒരു വെബ്സൈറ്റിന് രൂപം നല്‍കിയിട്ടുണ്ടെങ്കിലും ഇത് വരെ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. ഇന്ത്യക്കാരുടെ വിദേശ വിവാഹങ്ങളുടെ വിവരങ്ങള്‍ ലഭ്യമാക്കാനായി സംസ്ഥാനങ്ങളിലെ വിവാഹ രജിസ്ട്രാര്‍മാര്‍ക്ക് മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. ഈ വിവരങ്ങള്‍ ലഭ്യമാകുന്നതോടെ വെബ്സൈറ്റ് പ്രവര്‍ത്തനം തുടങ്ങാന്നാണ് മന്ത്രാലയ പദ്ധതി.

Permanent link to this article: http://pravasicorner.com/?p=19468

Copy Protected by Chetan's WP-Copyprotect.