യു എ ഇ യില്‍ പൊതുമാപ്പ് ലഭിക്കുന്ന മലയാളികളെ സൗജന്യമായി നാട്ടില്‍ എത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

0
1

 

ദുബൈ: യു എ ഇ യില്‍ പൊതുമാപ്പ് ലഭിക്കുന്ന മലയാളികളെ സൗജന്യമായി നാട്ടിലെത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതിനായുള്ള നിര്‍ദ്ദേശങ്ങള്‍ നോര്‍ക്ക റൂട്സിന് നല്‍കിയതായി മുഖ്യമന്ത്രി വ്യക്തമാക്കി.

പൊതുമാപ്പ് ലഭിക്കാന്‍ അര്‍ഹതയുള്ള മലയാളികളുടെ വിവരശേഖരണം തുടങ്ങി കഴിഞ്ഞു. അടുത്ത മാസം പകുതിയോടെ ആദ്യ സംഘം എത്തുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊതുമാപ്പ് സംബന്ധിച്ച നടപടികള്‍ക്ക് കേരള സര്‍ക്കാര്‍ ഉയര്‍ന്ന പരിഗണനയാണ് നല്‍കുന്നത്. പൊതുമാപ്പ് നടപടികള്‍ നടക്കുമ്പോള്‍ തന്നെ പിണറായി യു എ ഇ സന്ദര്‍ശിക്കും. അടുത്ത ദിവസങ്ങളില്‍ തന്നെ ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക് യു എ ഇ യില്‍ എത്തും.

അനധികൃതമായി രാജ്യത്ത് പ്രവേശിച്ചവര്‍ക്കും തിരിച്ചു വരവിന് നിരോധനം ഉള്ളവര്‍ക്കും മാപ്പ് നല്‍കും. ചെറിയ കുറ്റവാളികള്‍ക്കും പൊതുമാപ്പിന് അര്‍ഹതയുണ്ട്. എന്നാല്‍ മയക്കു മരുന്ന്. മനുഷ്യക്കടത്ത് തുടങ്ങിയ ഗൌരവമേറിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്ക് മാപ്പില്ല. കോടതികളില്‍ കേസുകള്‍ നിലവിലുള്ളവര്‍ക്കും പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കില്ല.