12 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് വധ ശിക്ഷ. ബില്‍ ലോക്സഭ പാസ്സാക്കി.

 

 

ന്യൂഡല്‍ഹി: 12 വയസ്സിനു താഴെ പ്രായമുള്ള പെണ്‍കുട്ടികളെ ബലാല്‍സംഘം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കാനുള്ള ക്രിമിനല്‍ നിയമം ഭേദഗതി ബില്ലിന് ലോക സഭ അംഗീകാരം നല്‍കി. ബില്‍ രാജ്യസഭ കൂടി പാസ്സാക്കുന്നതോടെ ഏപ്രില്‍ 21 ന് രാഷ്ട്രപതി ഒപ്പിട്ട ഓര്‍ഡിനന്‍സ് റദ്ദാകും. പൊതുവേ എകാഭിപ്രായാമായിരുന്നിട്ടും രണ്ടു മണിക്കൂര്‍ നീണ്ട ചര്‍ച്ചക്കൊടുവിലാണ് ബില്‍ പാസ്സാക്കിയത്.

ഈ കേസുകളില്‍ രണ്ടു മാസത്തിനുള്ളില്‍ കോടതി വിധി പറഞ്ഞിരിക്കണമെന്നു ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. കേസില്‍ അപ്പീല്‍ പോയാല്‍ വിധി ആറു മാസത്തിനുള്ളില്‍ ഉണ്ടാകണം.

ഇന്ത്യന്‍ പീനല്‍ കോഡിന്റെ വകുപ്പ് 180 ഭേദഗതി ചെയ്തു കൊണ്ടുള്ള ബില്ലാണ് പാസാക്കിയത്. 12 വയസ്സിനു താഴെയുള്ള കുട്ടികളെ ബലാല്‍സംഗം ചെയ്യുന്നവര്‍ക്കുള്ള കുറഞ്ഞ ശിക്ഷ 20 വര്‍ഷം ആയിരിക്കും. ജീവപര്യന്തം തടവോ പരമാവധി വധശിക്ഷയോ ലഭിക്കാം. കൂടാതെ 16 വയസ്സിനു താഴെയുള്ള കുട്ടികളെ ബലാല്‍സംഗം ചെയ്യുന്നവര്‍ക്കുള്ള കുറഞ്ഞ ശിക്ഷ 10 വര്‍ഷം എന്നത് 20 വര്‍ഷം ആക്കി ബില്ലില്‍ ഉയര്‍ത്തി. എന്നാല്‍ പരമാവധി ജീവപര്യന്തം ശിക്ഷ വരെ ആകാം എന്നും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു.

16 വയസ്സിനു താഴെ പ്രായമുള്ള കുട്ടികളെ ബലാല്‍സംഗം ചെയ്യുന്നവര്‍ക്ക് മുന്‍‌കൂര്‍ ജാമ്യം നല്‍കില്ല. കൂടാതെ 16 വയസ്സിനു താഴെ പ്രായമുള്ള കുട്ടികളെ കൂട്ട ബലാല്‍സംഗം ചെയ്താല്‍ ജീവപര്യന്തം തടവ് ശിക്ഷയുണ്ടാകും.

വധശിക്ഷ ബലാല്‍സംഗം തടയാന്‍ പര്യാപ്തമാവില്ലെന്നും ബോധാവല്‍ക്കരണമാണ് ഉചിതമായ മാര്‍ഗ്ഗമെന്നും ചില അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. ഒടുവില്‍ ശബ്ദവോട്ടോടെയാണ് ബില്‍ പാസാക്കിയത്.

കേസില്‍ ഇരയുടെ മൊഴി രേഖപ്പെടുത്തേണ്ടത് വനിതാ പോലീസ് ഓഫീസര്‍ ആയിരിക്കണം എന്ന് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. ബലാല്‍സംഗ കേസിന്റെ വിചാരണ നടത്തേണ്ടത് വനിതാ ജഡ്ജി ആയിരിക്കണമെന്ന സുപ്രധാന വ്യവസ്ഥയും ബില്ലില്‍ ഉണ്ട്.

You may have missed

Copy Protected by Chetan's WP-Copyprotect.