കുവൈറ്റില്‍ അധികൃതര്ക്ക് നേരെ വിദേശികളുടെ കയ്യേറ്റം. അന്നം തരുന്ന നാട്ടില്‍ സംഘടിത ശക്തിയില്‍ അധികൃതരെ ആക്രമിച്ച വിദേശികള്‍ക്ക് എട്ടിന്റെ പണി. പരിശോധനയില്‍ 500 ഓളം പേര്‍ പിടിയില്‍. ഇവരെ നാട് കടത്തും. പരിശോധന തുടരുമെന്ന് അധികൃതര്. വിദേശികല്‍ക്കെതിരെ പാര്‍ലമെന്‍റ് അംഗങ്ങള്‍. കുവൈറ്റ്‌ വിദേശി വിമുക്തമാക്കണമെന്നു എം പിമാര്‍. അധികൃതര്‍ കടുത്ത നടപടിക്ക്

 

 

കുവൈറ്റ്‌ സിറ്റി: കുവൈറ്റിലെ ഹസാവിയയില്‍ ഞായറാഴ്ച പരിശോധനക്കെത്തിയ ഫര്‍വാനിയ മുനിസിപ്പല്‍ വിഭാഗം തലവന്‍ അഹമദ് അല്‍ ശരീകയുടെ നേതൃത്വത്തിലുള്ള സംഘത്തിനെതിരെ വിദേശികളായ അനധികൃത കച്ചവടക്കാര്‍ നടത്തിയ പ്രതിഷേധത്തിന്റെയും കയ്യേറ്റത്തിന്റേയും പ്രതികരണം എന്ന നിലയില്‍ കഴിഞ്ഞ ദിവസം ആഭ്യന്തര വകുപ്പ് നടത്തിയ കൂട്ട പരിശോധനയില്‍ പിടിയിലായ വിദേശികളെ നാട് കടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റി.
പിടിയിലായവരില്‍ 497 പേരെയാണ് നാട് കടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റിയത്. ജലീബ്, ഹസാവി എന്നിവിടങ്ങളില്‍ നിന്നാണ് ഇവരെ പിടികൂടിയത്.
നിസാര വിലക്ക് സാധനങ്ങള്‍ ലഭിക്കുന്ന സ്ഥലമാണ് ജലീബ്. അതിനാല്‍ തന്നെ വിദേശികളുടെ ഇഷ്ട വിഹാര കേന്ദ്രമാണ്. പലപ്പോഴും ഗുണമേന്മയും മറ്റും കുറഞ്ഞ ഈ വില്‍പ്പനക്കെതിരെ സ്വദേശികളില്‍ നിന്ന് അധികൃതര്‍ക്ക് പരാതികള്‍ ലഭിച്ചിരുന്നു. അതിനോടുള്ള സ്വാഭാവിക പ്രതികരണമെന്ന നിലക്കാണ് പരിശോധന അരങ്ങേറിയത്. എനാല്‍ പരിശോധനക്കെത്തിയ അധികൃതര്‍ക്ക് നേരെ വിദേശികള്‍ നടത്തിയ കയ്യേറ്റ ശ്രമം അധികൃതരെ ഞെട്ടിച്ചു.
വിദേശികളുടെ കയ്യേറ്റ ശ്രമത്തിന് ശേഷം അധികൃതര്‍ ഉണര്‍ന്നെണീറ്റ് പ്രവര്‍ത്തിച്ചു. അപ്രതീക്ഷിത കയ്യേറ്റ ശ്രമത്തിന്‍റെ ഞെട്ടലില്‍ നിന്നും വിമുക്തരായ ശേഷം ആഭ്യന്തര മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ലെഫ്ടനന്റ്റ് ജനറല്‍ ഇസ്ലാം അല്‍ നഹാമിന്റെ നേതൃത്വത്തില്‍ തുടര്‍ന്നുണ്ടായ പഴുതടച്ച പരിശോധനയിലാണ് കൂട്ട അറസ്റ്റ് ഉണ്ടായത്. ആയിരത്തോളം വരുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ ഉപയോഗിച്ചസയിരുന്നു പരിശോധന. അപ്രതീക്ഷിതമായി രാവിലെ തുടങ്ങിയ അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ വിദേശികളില്‍ പലര്‍ക്കും സാധിച്ചില്ല.
അനധികൃത വിദേശി താമസക്കാരുടെ കേന്ദ്രമാണ് ഹസാവി. ശരിയായ യാത്രാ രേഖകള്‍ ഇല്ലാത്തവരും ഒളിച്ച്പോടിയവരും വിസ കാലാവധി കഴിഞ്ഞവരും നിയമത്തിന്‍റെ കണ്ണില്‍ നിന്നും കുറ്റവാളികള്‍ ആയവരും കൂടുതല്‍ അഭയം തേടുന്നത് ഹസാവിയിലാണ്. ഇവിടം ഉള്‍പ്പെടുന്ന ജലീബില്‍ മലയാളികളുടെ എണ്ണം കൂടുതലാണ്.
അതിനിടെ ഹസാവിയയില്‍ കഴിഞ്ഞ ദിവസം നടന്ന കയ്യേറ്റത്തിനെതിരെ പ്രമുഖര്‍ രംഗത്ത്‌ വന്നു. പാര്‍ലമെന്‍റ് അംഗങ്ങളായ ഉമര്‍ അല്‍ തബ് തബാഇ , മാജിദ് അല്‍ മുതൈരി അസ്കര്‍ അല്‍ ആന്‍സി എന്നിവരാണ് രംഗത്ത്‌ വന്നത്.,
കൃത്യ നിര്‍വഹണത്തില്‍ ഏര്‍പ്പെടുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കയ്യേറ്റം ചെയ്യുന്ന അവസ്ഥയില്‍ വരെ ഈ മേഖലയിലെ വിദേശികളുടെ ആധിപത്യം ചെന്നെത്തിയെന്നും എന്ത് വില കൊടുത്തും കുറ്റവാളികളെ അടിച്ചമര്‍ത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ട്.. അതിനായി തുടര്‍ച്ചയായുള്ള പരിശോധനകള്‍ നടത്തി അനധികൃത താമസക്കാരായ വിദേശികളെ കണ്ടെത്തി നാട് കടത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ട്.
വിദേശികളെ യഥേഷ്ടം വിഹരിക്കാന്‍ അനുവദിച്ചതിന്റെ ബാക്കി പത്രമാണ്‌ കഴിഞ്ഞ ദിവസം ഹസാവിയയില്‍ കണ്ടതെന്ന് വനിതാ എം പി സഫ അല്‍ ഹാഷിം പ്രതികരിച്ചു. ഇകാര്യത്തില്‍ കടുത്ത പ്രതികരണം ഉണ്ടാകണം. തങ്ങള്‍ പോറ്റുന്ന രാജ്യത്തിനെതിരെയാണ് വിദേശികളുടെ കയ്യുയര്‍ന്നതെന്നും സഫ പറയുന്നു. സ്വദേശികളെക്കാല്‍ കൂടുതല്‍ വിദേശികള്‍ ഉണ്ടാകാന്‍ പാടില്ല. ഇത് സുരക്ഷാ ഭീഷണിയാണെന്നും ഉടെന്‍ തന്നെ ഈ ഭീഷണിക്ക് പരിഹാരം ഉണ്ടാക്കണമെന്നും സഫ ആവശ്യപ്പെട്ടു.

 

You may have missed

Copy Protected by Chetan's WP-Copyprotect.