കാസര്‍കോഡ് നിന്നും യുവാവിനേയും ഭാര്യയേയും കുഞ്ഞിനേയും കാണാതായ സംഭവം: സാക്കിര്‍ നായിക്കിന്റെ അനുയായിക്കെതിരെ എന്‍ ഐ എ കോടതി കുറ്റപത്രം

 

 

കാസര്‍കോഡ് നിന്നും യുവാവിനെ കാണാതായ സംഭവത്തില്‍ വിവാദ മത പ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ ഉറ്റ അനുയായി ആശിഷ് ഖുറേഷിക്കെതിരെ മുംബയിലെ പ്രത്യേക എന്‍ ഐ എ കോടതി കുറ്റം നല്‍കി. നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമ പ്രകാരമാണ് കുറ്റപത്രം.
സാക്കിര്‍ നായിക്കിന്റെ കീഴിലുള്ള ഇസ്ലാമിക് റിസര്‍ച്ച് ഫൌണ്ടേഷന്‍റെ (ഐ ആര്‍ എഫ്) മാനേജരാണ് ആശിഷ് ഖുറേഷി. കേരളത്തില്‍ നിന്നുള്ള യുവാക്കളെ ഐസിസില്‍ ചേരുന്നതിനായി മാനസാന്തര പ്രവര്‍ത്തനങ്ങള്‍ നടത്തി എന്ന ആരോപണം നേരിടുന്ന വ്യക്തിയാണ് ആശിഷ്.
കാസര്‍കോഡ് നിന്നുള്ള അഷ്ഫാഖ് മജീദിനെയും കൂട്ടാളികളെയും മത ഭീകരവാദ പാതയിലേക്ക് തിരിച്ചു വിടാന്‍ ആശിഷിന്റെയും ഐ ആര്‍ ഫിലെ മറ്റു പ്രവര്‍ത്തകരുടെയും പ്രചാരണങ്ങള്‍ പ്രചോദനമായി എന്നാണു ആരോപണം. ആശിഷ് രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി അന്വേഷണത്തില്‍ എന്‍ ഐ എ കണ്ടെത്തിയിരുന്നു. ഐസിസിനെ ആശിഷ പിന്തുണച്ചിരുന്നു എന്നും എന്‍ ഐ എ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.
ആശിഷിനെ കൂടാതെ അബ്ദുല്‍ റഷീദ് അബ്ദുള്ള എന്നയാളെ കൂടി എന്‍ ഐ എ കുറ്റപത്രത്തില്‍ ചേര്‍ത്തിട്ടുണ്ട്. ഇയാളെ ഇത് വരെ പിടികൂടാന്‍ സാധിച്ചിട്ടില്ല. കേസിലുള്‍പ്പെട്ട മൗലാനാ ഹനീഫ്, റിസവാന്‍ ഖാന്‍ എന്നിവര്‍ ജാമ്യത്തിലാണ്.
കാസര്‍കോഡ് നിന്നും കാണാതായ ആശ്ഫാഖിന്റെ പിതാവ് അബ്ദുല്‍ മജീദ്‌ അബ്ദുല്‍ ഖാദര്‍ ആണ് ഇവര്‍ക്കെതിരെ പരാതി നല്‍കിയത്. ആശ്ഫാഖിനെയും, ഭാര്യ ഷംസിയയെയും, മകള്‍ ആയിഷയും കാണാതായതായും ഇവര്‍ പ്രതികള്‍ നടത്തിയ ആശയ പ്രചാരണത്തില്‍ മാനസാന്തരപ്പെട്ട് ഐസിസ് ആശയങ്ങളില്‍ ആകൃഷ്ടരായി എന്നും തുടര്‍ന്ന് കാസര്‍കോഡ്നിന്നും ഇവരെ കുടുംബത്തോടെ കാണാതായി എന്നുമായിരുന്നു പരാതി. മൌലാന ഹനീഫ്, അബ്ദുല്‍ റഷീദ്, റിസ്വാന്‍ ഖാന്‍, ആശിഷ് ഖുറേഷി എന്നിവര്‍ക്കെതിരെയായിരുന്നു പരാതി.

 

You may have missed

Copy Protected by Chetan's WP-Copyprotect.