ഫേസ്ബുക്കിലൂടെ വൈന്‍ വില്‍പ്പന. ഒരാള്‍ പിടിയില്‍. ജി എന്‍ പി സി ഫേസ്ബുക്ക് ഗ്രൂപ്പിന്‍റെ മോഡറേറ്റര്‍ ആയ മകളെ തിരയുന്നു.

 

 

തിരുവനന്തപുരം: ഫേസ്ബുക്കിലൂടെ ആളുകളെ കണ്ടെത്തി വൈന്‍ വില്‍പ്പന നടത്തിയതിനു തിരുവനന്ടപുരം സ്വദേശിയെ എക്സൈസ് വകുപ്പ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം മ്യൂസിയം ലൈന്‍ നഗര്‍ വിശാഖം ഹൌസില്‍ മൈക്കില്‍ ഗില്‍ഫ്രഡ് ആണ് പോലീസിന്‍റെ വലയില്‍ കുടുങ്ങിയത്. ജി എന്‍ പി സി എന്ന മദ്യം സംബന്ധിച്ച ഫേസ്ബുക്ക് ഗ്രൂപ്പിന്‍റെ മോഡറേറ്റര്‍ ആയ മകള്‍ ലിന്‍ഡയെ തിരയുന്നു.

മൈക്കില്‍ ആയിരുന്നു വൈന്‍ ഉണ്ടാക്കിയിരുന്നത്. ലിന്‍ഡയായിരുന്നു ഫെസ്ബുക്കിലൂടെ ആവശ്യക്കാരെ കണ്ടെത്തിയിരുന്നത്. ഇതിനായി ‘അനന്തപുരിയിലെ രുചി കൂട്ടായ്മ’ എന്ന ഗ്രൂപ്പും ഫേസ്ബുക്കില്‍ ലിന്‍ഡ പ്രത്യേകമായി ഉണ്ടാക്കിയിരുന്നു.

650  മില്ലി വൈനിന് 650 രൂപയാണ് വില ഈടാക്കിയിരുന്നത്. ജി എന്‍ പി സി യി ലൂടെ ആവശ്യക്കാരെ മനസ്സിലാക്കി അവരെ ‘അനന്തപുരിയിലെ രുചി കൂട്ടായ്മ’ എന്ന ഗ്രൂപ്പിലേക്ക് ചേര്‍ത്തി വൈന്‍ വില്‍ക്കുകയായിരുന്നു തന്ത്രം  എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി അനില്‍കുമാര്‍ പറഞ്ഞു.

 

You may have missed

Copy Protected by Chetan's WP-Copyprotect.