ഗള്‍ഫ് രാജ്യങ്ങള്‍ അടക്കം പതിനെട്ട് രാജ്യങ്ങളിലേക്ക് തൊഴില്‍ വിസയില്‍ പോകുന്ന ഇ സി എന്‍ ആര്‍ പാസ്പോര്ട്ട് രജിസ്ട്രഷന്‍ നിബന്ധന കേന്ദ്ര സര്ക്കാ്ര്‍ നീട്ടി വെച്ചു

 

ന്യൂഡല്‍ഹി: ഗള്‍ഫ് രാജ്യങ്ങള്‍ അടക്കം പതിനെട്ട് രാജ്യങ്ങളിലേക്ക് തൊഴില്‍ വിസയില്‍ പോകുന്ന ഇ സി എന്‍ ആര്‍ പാസ്പോര്‍ട്ട് ഉള്ളവര്‍ രജിസ്ട്രഷന്‍ നടത്തണമെന്ന നിബന്ധന കേന്ദ്ര സര്‍ക്കാര്‍ നീട്ടി വെച്ചു. പുതിയ തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. പെട്ടെന്നുള്ള ഉത്തരവ് മൂലം ലക്ഷക്കണക്കിന്‌ പ്രവാസികള്‍ ആശയ കുഴപ്പതിലായത്തോടെ ഉത്തരവ് താല്‍ക്കാലികമായി മരവിപ്പിക്കുകയായിരുന്നു.

ഈ മാസം പതിനാലാം തിയ്യതിയാണ് രജിസ്ട്രഷന്‍ നിര്‍ബന്ധമാക്കി കൊണ്ട് വിദേശകാര്യ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്. തൊഴില്‍ വിസയില്‍ പോകുന്ന എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമില്ലാത്ത എല്ലാ ഇന്ത്യക്കാരും വിദേശകാര്യ മന്ത്രാലയത്തിന്റെ ഇ മൈഗ്രേറ്റ് വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്നായിരുന്നു നിബന്ധന.

പുതിയ വിസയില്‍ പോകുന്നവര്‍ക്കും റീ എന്‍ട്രിയില്‍ വന്നവര്‍ക്കും തിരിച്ചു പോകുന്നതിന് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കിയിരുന്നു. രജിസ്റ്റര്‍ ചെയ്യാത്തവരെ വിമാനത്തില്‍ കയറ്റില്ല എന്ന നിലപാട് പുറത്ത് വന്നതോടെ പ്രവാസലോകം പരിഭ്രാന്തിയിലായിരുന്നു.

എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ളവരുടെ രജിസ്ട്രേഷന്‍ വിവരങ്ങള്‍ ഉള്ളതിനാല്‍ ആ വിഭാഗത്തില്‍ പെടുന്ന എത്ര ഇന്ത്യക്കാര്‍ വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നുവെന്ന കൃത്യമായ കണക്കു മന്ത്രാലയത്തിന്റെ പക്കല്‍ ഉണ്ടായിരുന്നു. എന്നാല്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമില്ലാതവരുടെ കൃത്യമായ വിവരങ്ങള്‍ മന്ത്രാലയത്തിന്റെ രേഖകളില്‍ ഇല്ല. ഈ വിഭാഗത്തില്‍ പെടുന്നവരുടെ കൃത്യമായ വിവരങ്ങള്‍ ലഭ്യമാക്കാനും ഇവരുടെ ക്ഷേമവും സുരക്ഷിതത്വവും ഉറപ്പ് വരുത്താനുമായിരുന്നു രജിസ്ട്രേഷന്‍ കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിച്ചിരുന്നത്.

You may have missed

Copy Protected by Chetan's WP-Copyprotect.