സൗദി പ്രവാസികള്‍ക്ക് നിരാശ: ലെവിയില്‍ ഇളവില്ല

റിയാദ്: സൗദിയിലെ പ്രവാസികള്‍ക്ക് നിരാശ. വിദേശ തൊഴിലാളികള്‍ക്കും ആശ്രിതര്‍ക്കും ലെവിയില്‍ ഇളവു നല്‍കുമെന്ന പ്രതീക്ഷ അസ്ഥാനത്താക്കി കൊണ്ട് തൊഴില്‍ – സാമൂഹിക വികസന മന്ത്രാലയത്തിന്റെ വിശദീകരണം പുറത്തു വന്നു.

വിദേശ തൊഴിലാളികള്‍ക്കും ആശ്രിതര്‍ക്കും ലെവിയില്‍ ഇളവു നല്‍കുമെന്ന തീരുമാനം മന്ത്രാലയം കൈക്കൊണ്ടിട്ടില്ലെന്നും അക്കാര്യം തീരുമാനിക്കേണ്ടത് മന്ത്രി സഭയാണ് എന്നും മന്ത്രാലയം വ്യക്തമാക്കി. സല്‍മാന്‍ രാജാവിന്‍റെ അധ്യക്ഷതയില്‍ മന്ത്രിസഭ കൂട്ടായി എടുത്ത തീരുമാനമാണത്. അതില്‍ മാറ്റം വരുത്താന്‍ മന്ത്രാലയത്തിനു അധികാരമില്ല.

രാജ്യത്തെ സ്ഥാപനങ്ങളെ മൂല്യ വര്‍ദ്ധിത നികുതിയില്‍ നിന്നും ഒഴിവാക്കുമെന്ന് മന്ത്രി പ്രസ്താവന നടത്തിയിരുന്നു. ഇതായിരുന്നു പ്രവാസികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത ഉടനെയുണ്ടാകുമെന്നും ലെവിയില്‍ ഇളവ് വരുത്തുമെന്നുമുള്ള തരത്തില്‍ പ്രചരിപ്പിക്കപ്പെട്ടത്.

 

You may have missed

Copy Protected by Chetan's WP-Copyprotect.