പി എസ് സി വഴി തിരഞ്ഞെടുക്കപ്പെട്ടവര്ക്ക് നിയമനം നല്‍കാന്‍ എന്താണ് മടിയെന്ന് കെ എസ് ആര്‍ ടി സി യോട് കോടതി

പി എസ് സി വഴി തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉടനെ തന്നെ നിയമന ഉത്തരവ് നല്‍കണമെന്ന് കെ എസ് ആര്‍ ടി സി യോട് ഹൈക്കോടതി. 3991 പേര്‍ക്കാണ് രണ്ടു ദിവസത്തിനുള്ളില്‍ അഡ്വൈസ് മെമ്മോ നല്‍കണമെന്ന് ഇടക്കാല ഉത്തരവിലൂടെ കോടതി നിര്‍ദ്ദേശം നല്‍കിയത്.

പി എസ് സി വഴിയാണ് ഇവര്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഇവര്‍ക്ക് നിയമന ഉത്തരവ് നല്‍കാന്‍ എന്തിനാണ് മടിയെന്ന് കോടതി കെ എസ് ആര്‍ ടി സി യോട്  ചോദിച്ചു.

കെ എസ് ആര്‍ ടി സി എം ഡി ടോമിന്‍ തച്ചങ്കരി കോടതിയില്‍ നേരിട്ടെത്തി സത്യവാങ്മൂലം സമര്‍പ്പിച്ച്‌. ഇന്ന് മുതല്‍ എം പാനല്‍ ജീവനക്കാര്‍ ഇല്ലെന്നും 250 പേര്‍ക്ക് നിയമന ഉത്തരവ് നല്‍കി കഴിഞ്ഞെന്നും കോടതിയെ അറിയിച്ചു.

എം പാനല്‍ ജീവനക്കാരെ പിരിച്ചു വിടുന്നത് കൊണ്ട് കെ എസ് ആര്‍ ടി സി യില്‍ പ്രതിസന്ധി ഉണ്ടാകാന്‍ പോകുന്നില്ലെന്ന് കോടതി വ്യക്തമാക്കി. കണ്ടക്ടര്‍ ജോലിക്ക് വളരെ അധികം പ്രായോഗിക പരിശീലനം ആവശ്യമില്ല. പെട്ടെന്ന് തന്നെ പഠിച്ചെടുക്കാന്‍ സാധിക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു.

You may have missed

Copy Protected by Chetan's WP-Copyprotect.