മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഒരിക്കല്‍ പോലും ലോക്പാല്‍ സര്‍ച്ച് കമ്മിറ്റി കൂടിയിട്ടില്ലെന്ന് വിവരാവകാശ രേഖ

മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ലോക്പാല്‍ സര്‍ച്ച് കമ്മിറ്റി ഒരിക്കല്‍ പോലും കൂടിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാരിന്റെ പേര്‍സണല്‍ മന്ത്രാലയം വ്യക്തമാക്കുന്നു.

വിവരാവകാശ നിയമ പ്രകാരം സമര്‍പ്പിച്ച അപേക്ഷക്കുള്ള മറുപടി ആയാണ് ഈ മാസം 13 ന് മന്ത്രാലയം ഈ മറുപടി നല്‍കിയത്.

മന്ത്രാലയത്തിന്റെ മറുപടി പ്രകാരം 2014 ല്‍ മന്‍മോഹന്‍സിംഗ്‌ പ്രധാനമന്ത്രി ആയിരിക്കുന്ന അവസരത്തിലാണ് സെര്‍ച്ച് കമ്മിറ്റി മീറ്റിംഗ് ആദ്യമായും അവസാനമായും കൂടിയിട്ടുള്ളത്.

ആദ്യ മീറ്റിംഗ് 2014 ഫെബ്രുവരി മൂന്നാം തിയ്യതി ആയിരുന്നു. ആ മീറ്റിങ്ങില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌, ലോക്സഭാ സ്പീക്കര്‍ മീരാ കുമാര്‍, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ്, സുപ്രീം കോടതി ജഡ്ജി എച്ച്. എല്‍  ദത്തു എന്നിവര്‍ പങ്കെടുത്തു.

രണ്ടാമത്തെ മീറ്റിംഗ് നടന്നിട്ടുള്ളത് 2014 ഫെബ്രുവരി 21 ന് ആയിരുന്നു. മേല്‍ പറഞ്ഞവര്‍ എല്ലാവരും പങ്കെടുത്തിരുന്നു. കൂടാതെ പ്രശസ്ത നിയമ വിദഗ്ദന്‍ പി പി റാവുവും പങ്കെടുത്തു.

അതിന് ശേഷം ഇത് വരെ ലോക്പാല്‍ മീറ്റിംഗ് കൂടിയിട്ടില്ല എന്നാണു മന്ത്രാലയം നല്‍കുന്ന വിവരം.

പ്രധാന മന്ത്രി, ലോക്സഭാ സ്പീക്കര്‍, ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവ്, പ്രമുഖനായ നിയമജ്ഞന്‍ എന്നിവരാണ് സെര്‍ച്ച് കമ്മിറ്റിയില്‍ ഉള്ളത്.

 

You may have missed

Copy Protected by Chetan's WP-Copyprotect.