സൗദിയിലെ ഓണ്‍ലൈന്‍ തട്ടിപ്പ്: ഓര്‍ഡര്‍ ചെയ്തത് 179 റിയാലിന്റെ കാമറ പേന. കിട്ടിയത് 10 റിയാലിന്റെ സാധാരണ പേന

എച്ച് ഡി വീഡിയോ കാമറയുള്ള പേന 179 റിയാലിന് ലഭിക്കുമെന്ന ഓഫറില്‍ ഓണ്‍ ലൈനില്‍ പേന ഓര്‍ഡര്‍ ചെയ്ത പ്രവാസിക്ക് ലഭിച്ചത് പത്ത് റിയാല്‍ പോലും വിലയില്ലാത്ത സാധാരണ പേന.

ബുറൈദ യില്‍ താമസിച്ചു ജോലി ചെയ്യുന്ന അന്‍ഫല്‍ (966 55 231 2692) ആണ് ഓണ്‍ലൈന്‍ സൈറ്റിന്‍റെ വഞ്ചനക്ക് ഇരയായത്.

ഇലക്‌ട്രോ മാര്‍ട്ട്സ് എന്ന വെബസൈറ്റിലെ ഓഫര്‍ കണ്ടിട്ടാണ് അന്‍ഫല്‍ പേന ഓര്‍ഡര്‍ ചെയ്തത്. 179 റിയാലിന് എട്ടു ജി ബി കാമറ ഉള്ള പേന ലഭിക്കുമെന്നായിരുന്നു വാഗ്ദാനം.

കാഷ് ഓണ്‍ ഡെലിവറി ആയി പേന കയ്യില്‍ കിട്ടുന്നതിന് 199 റിയാലും വാറ്റ് 9.95 റിയാലും അടക്കം 208.95 റിയാലാണ് ഈ വെബ്സൈറ്റുകാര്‍ ഈടാക്കിയത്.

കുറച്ചു ദിവസത്തിന് ശേഷം ലഭിച്ചത് പത്ത് രൂപ പോലും വിലയില്ലാത്ത സാധാരണ പേന ആയിരുന്നു. പേനയില്‍ കാമറ ഉണ്ടായിരുന്നില്ല. ഇതേ പറ്റി അന്വേഷിച്ച അന്‍ഫലിന് കമ്പനി അധികൃതരുടെ ഭാഗത്ത്‌ നിന്നും ഒരു മറുപടിയും ലഭിച്ചില്ല.

തുടര്‍ന്ന് വഞ്ചന വ്യക്തമാക്കി കമ്പനിയുടെ വെബ്സൈറ്റില്‍ അന്‍ഫല്‍ ഫോണ്‍ നമ്പര്‍ സഹിതം കമന്റ് പോസ്റ്റ് ചെയ്തു. ഇതേ തുടര്‍ന്ന് മലയാളികള്‍ അടക്കം ഒരു പാട് വിവരങ്ങള്‍ അറിയുന്നതിനായി അന്‍ഫലിനെ ബന്ധപ്പെടുകയും ചെയ്തു.

കമന്റിനോടുള്ള പ്രതികരണങ്ങള്‍ വര്‍ദ്ധിച്ചപ്പോള്‍ അന്‍ഫലിനെ സൈറ്റുകാര്‍ ബ്ലോക്ക് ചെയ്യുകയായിരുന്നു.

You may have missed

Copy Protected by Chetan's WP-Copyprotect.