400 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് എതിരെയുള്ള എഫ്.ഐ.ആര്‍ കോടതി റദ്ദാക്കി

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് എതിരെ ചെന്നൈ പോലീസ് രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസിലെ എഫ് ഐ ആര്‍ മദ്രാസ് ഹൈക്കോടതി റദ്ദാക്കി.

ഈ വര്‍ഷം ഫെബ്രുവരിയില്‍ ജാര്‍ഖണ്ഡ് സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച സംഭവുമായി ബന്ധപ്പെട്ട സംഭവത്തില്‍ പോലീസ് അനുമതിയില്ലാതെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ച സംഭവത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു കേസ്.

400 പ്രവര്‍ത്തകര്‍ക്ക് എതിരെയുള്ള എഫ് ഐ ആറാണ് റദ്ദാക്കിയത്. രാജ്യത്ത് അരാജകത്വം ഉണ്ടാക്കുന്നു എന്ന കാരണത്താലാണ് ജാര്‍ഖണ്ഡ് പോപ്പുലര്‍ ഫ്രോണ്ടിന് നിരോധനം ഏര്‍പ്പെടുത്തിയത്. ഇതിനെ തുടര്‍ന്ന് രാജ്യവ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് സംഘടിപ്പിച്ച പ്രതിഷേധങ്ങളെ തുടര്‍ന്നാണ്‌ ചെന്നയില്‍ 100 വനിതകള്‍ അടക്കം തമിഴ് നാട് യൂണിറ്റിലെ 400 പ്രവര്‍ത്തകര്‍ അറസ്റ്റിലായത്.

ഇന്ത്യന്‍ പീനല്‍ കോഡിലെ വകുപ്പ് 188 പ്രകാരമായിരുന്നു അറസ്റ്റ്. ഇത്തരം കേസുകളില്‍ അറസ്റ്റ് ചെയ്യുമ്പോള്‍ ചില നിബന്ധനകള്‍ പാലിക്കണമെന്ന് പോലീസിന് മദ്രാസ് ഹൈക്കോടതി ഉത്തരവിലൂടെ നിര്‍ദ്ദേശം നല്‍കിയിരുന്നു. പ്രസ്തുത നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെന്ന പോപ്പുലര്‍ ഫ്രണ്ട് അഭിഭാഷകന്‍റെ വാദം അംഗീകരിച്ചാണ് കോടതി ഈ കേസിലെ എഫ് ഐ ആര്‍ റദ്ദാക്കിയത്.

You may have missed

Copy Protected by Chetan's WP-Copyprotect.