ഗുജറാത്തില്‍ സ്കൂളുകളില്‍ ഹാജര്‍ വിളിക്കുമ്പോള്‍ ജയ്‌ ഭാരത്‌, ജയ്‌ ഹിന്ദ്‌ പറഞ്ഞാല്‍ മതിയെന്ന് സര്‍ക്കാര്‍ ഉത്തരവ്

സ്കൂളുകളില്‍ ‍ഹാജര്‍ വിളിക്കുമ്പോള്‍ ഇനി മുതല്‍ ജയ്‌ ഹിന്ദ്‌, ജയ്‌ ഭാരത്‌ ഇവയില്‍ ഏതെങ്കിലും ഒന്ന് പറഞ്ഞാല്‍ മതിയെന്ന് ഉത്തരവ്.

ഇന്ന് മുതല്‍ എല്ലാ സ്കൂളുകളിലും ഈ നിര്‍ദ്ദേശം കര്‍ശനമായി നടപ്പിലാക്കണമെന്ന് ഉത്തരവില്‍ പറയുന്നു. ഒന്നാം ക്ലാസ് മുതല്‍ 12 സ്റ്റാന്‍ഡേര്‍ഡ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഇത് ബാധകമാണ്.

സര്‍ക്കാരിന് വേണ്ടി ഗുജറാത്ത് പ്രൈമറി എജുക്കേഷന്‍ ആന്‍ഡ്‌ സെക്കണ്ടറി ആന്‍ഡ്‌ ഹയര്‍സെക്കന്‍ഡറി എജുക്കേഷന്‍ ബോര്‍ഡ് ഡയരക്ടറേറ്റ് ആണ് ഉത്തരവ് ഇറക്കിയിട്ടുള്ളത്.

സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് മാത്രമല്ല സ്വകാര്യ സ്കൂളുകള്‍ക്കും ഈ ഉത്തരവ് ബാധകമാണ്.

കുട്ടികളില്‍ രാജ്യ സ്നേഹം വളര്‍ത്താന്‍ വേണ്ടിയാണ് പുതിയ ഉത്തരവെന്ന് ഭൂപേന്ദ്ര സിംഗ് ചൂഡാസമ വ്യക്തമാക്കി.

രാജസ്ഥാനിലെ അദ്ധ്യാപകന്‍ സന്ദീപ്‌ ജോഷിയുടെ ആശയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടു കൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്.

അടുത്തിടെ എ.ബി.വി.പി ആദരിച്ച അധ്യാപകനാണ് സന്ദീപ്‌ ജോഷി.

You may have missed

Copy Protected by Chetan's WP-Copyprotect.