‘സബ് ടീക്‌ ഹോ ജായേഗ’ ഇന്ത്യക്കാരെ കുറിച്ചുള്ള ചൈനക്കാരന്റെ അഭിപ്രായം സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു.

ഇന്ത്യക്കാരെ കുറിച്ചുള്ള ചൈനക്കാരന്റെ അഭിപ്രായം സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു.

ഇന്ത്യയില്‍ വന്നിട്ട് എന്ത് മനസ്സിലാക്കി എന്ന ടി വി റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് മറുപടിയായാണ് രസകരമായ പ്രതികരണം.

ഇന്ത്യക്കാര്‍ മികച്ച ശുഭാപ്തി വിശ്വാസികളാണ്. എന്ത് സംഭവിച്ചാലും എല്ലാം ശരിയായി വരും എന്നാണു ഇന്ത്യക്കാരുടെ പൊതു പ്രതികരണം.

മോശമായത് സംഭവിച്ചാല്‍ നിരാശരായ അധികം പേരെ കണ്ടിട്ടില്ല. ‘സബ് ടീക്‌ ഹോ ജായേഗ’ എന്നത് ഇന്ത്യക്കാരുടെ ഒരു മാനസിക അവസ്ഥയാണ്.

ഒരാളുടെ പേഴ്സ് നഷ്ടപ്പെട്ടാലും, ഒരു പരീക്ഷയില്‍ പരാജയപ്പെട്ടാലും തുടങ്ങി എന്ത് കുഴപ്പത്തില്‍ അകപ്പെട്ടാലും ‘സബ് ടീക്‌ ഹോ ജായേഗ’ എന്ന് പറയുന്നവരാണ് ഇന്ത്യക്കാര്‍ എന്നാണു ചിരിക്കുന്ന മുഖവുമായി ചൈനക്കാരന്റെ പ്രതികരണം.

താഴെ വീഡിയോ കാണാം.

 

You may have missed

Copy Protected by Chetan's WP-Copyprotect.