പ്രമുഖ മലയാള സിനിമാ നിര്‍മ്മാതാവ് വൈശാഖ് രാജന്‍ പീഡിപ്പിച്ചതായി യുവ നടിയുടെ പരാതി.

പ്രമുഖ മലയാള സിനിമകളുടെ നിര്‍മ്മാതാവ് വൈശാഖ് രാജന്‍ തന്നെ പീഡിപ്പിച്ചു എന്ന മോഡലും നടിയുമായ 25 കാരിയുടെ പരാതിയില്‍ എറണാകുളം നോര്‍ത്ത് പോലീസ് കേസെടുത്തു.

2017 ലാണ് കേസിന് ആസ്പദമായ സംഭവം. സിനിമയില്‍ അവസരം നല്‍കാമെന്ന് പ്രലോഭിപ്പിച്ച് കൊച്ചിയിലെ കത്രിക്കടവിലുള്ള ഫ്ലാറ്റിലേക്ക് വിളിച്ച് വരുത്തി വൈശാഖ് രാജന്‍ പീഡിപ്പിച്ചു എന്നാണു പരാതി.

ഐ പി സി വകുപ്പ് 376 പ്രകാരം ബലാല്‍സംഗ കുറ്റത്തിനാണ് പോലീസ് കേസെടുത്തിട്ടുള്ളത്. നടി പരാതിയില്‍ ഉറച്ചു നില്‍ക്കുന്നതോടെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് നീങ്ങുകയാണ് പോലീസ്. പീഡന ദൃശ്യങ്ങള്‍ യുവതിയുടെ പക്കല്‍ ഉണ്ട് എന്നത് കര്‍ശന നടപടി സ്വീകരിക്കാന്‍ പോലീസിനെ നിര്‍ബന്ധിതരാക്കുകയും ചെയ്യുന്നു

അതേ സമയം വൈശാഖുമായി യുവതി സംസാരിക്കുന്ന ഫോണ്‍ സംഭാഷണങ്ങളുടെ ഓഡിയോ ക്ലിപ്പുകള്‍ നിര്‍മാതാവിന്റെ കൈവശം ഉണ്ട്. സംഭാഷണത്തില്‍ ബ്ലാക്ക് മെയിലിംഗ് ശ്രമങ്ങള്‍ നടന്നിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

വൈശാഖ് സിനിമ എന്ന ബാനറില്‍ റോള്‍ മോഡല്‍സ്, ചങ്ക്സ്, വെല്‍കം ടു സെന്‍ട്രല്‍ ജയില്‍, പദ്മശ്രീ ഭരത് ഡോ.സരോജ് കുമാര്‍, മായാവി, മേരിക്കുണ്ടൊരു കുഞ്ഞാട്, സീനിയേഴ്സ്, ഐ ലവ് മി, റിംഗ് മാസ്റ്റര്‍, കസിന്‍സ്, ഫുക്രി, ജോണി ജോണി യെസ് അപ്പ തുടങ്ങിയവയാണ് മറ്റു സിനിമകള്‍.

You may have missed

Copy Protected by Chetan's WP-Copyprotect.