ശരിഅത്ത് ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ മുസ്ലീമാണെന്ന സത്യവാങ്മൂലം മുദ്രപത്രത്തില്‍ നല്കണമെന്ന ചട്ടം സര്‍ക്കാര്‍ പിന്‍വലിച്ചു

മുസ്ലീം സമുദായത്തില്‍ പെട്ട വ്യക്തിയാണെന്ന് സത്യവാങ്മൂലം നല്‍കിയാല്‍ മാത്രമേ ശരിഅത്ത് നിയമത്തിന്‍റെ ആനുകൂല്യം ലഭിക്കൂ എന്ന ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു.

ശരിഅത്ത് പ്രകാരമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ താന്‍ മുസ്ലീം സമുദായക്കാരന്‍ ആണെന്ന സത്യവാങ്മൂലം തഹസില്‍ദാര്‍ക്ക് നല്‍കണമെന്നായിരുന്നു പ്രധാന നിബന്ധന. നൂറു രൂപയുടെ മുദ്രപത്രത്തിലായിരുന്നു ഇത് നല്‍കേണ്ടിയിരുന്നത്. വിവാഹം, സ്വത്ത്‌ കൈമാറ്റം, ഇഷ്ടദാനം തുടങ്ങിയ കാര്യങ്ങള്‍ക്ക് ഇത് നിര്‍ബന്ധമാക്കിയിരുന്നു.

ഈ നിബന്ധന റദ്ദാക്കി പകരം ശരിഅത്ത് നിയമം പാലിക്കാന്‍ താല്‍പ്പര്യമില്ലാത്തവര്‍ വിസമ്മത പത്രം നല്‍കിയാല്‍ മതിയെന്നാണ് പുതിയ ഭേദഗതി.

കഴിഞ്ഞ ദിവസമാണ് ഇത്തരമൊരു നിബന്ധന ശരിഅത്തിന് ബാധകമാക്കി കൊണ്ടുള്ള ചട്ടം സര്‍ക്കാര്‍ പുറത്തിറക്കിയത്. ഇതിനെതിരെ മുസ്ലീം വിഭാഗങ്ങള്‍ക്കിടയില്‍ പ്രതിഷേധം കനത്തതോടെയാണ് ചട്ടം ഭേദഗതി ചെയ്തത്.

You may have missed

Copy Protected by Chetan's WP-Copyprotect.