വളര്‍ത്തു നായയോടോപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്ത ദുല്‍ഖര്‍ സല്‍മാന് മുസ്ലീം സമുദായത്തിലെ ഒരു വിഭാഗത്തില്‍ നിന്നും രൂക്ഷ വിമര്‍ശനം

വളര്‍ത്തു നായയോടോപ്പമുള്ള ചിത്രം സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ചലച്ചിത്ര നടന്‍ ദുല്‍ഖര്‍ സല്മാന് മുസ്ലീം സമുദായത്തിലെ ഒരു വിഭാഗത്തില്‍ നിന്നും കടുത്ത വിമര്‍ശനം.

വളര്‍ത്തു നായയായ ഹണി എന്ന ബോക്സര്‍ ഇനത്തില്‍ പെട്ട നായയോടോപ്പമുള്ള ഇന്‍സ്റ്റാഗ്രാം ചിത്രമാണ് സമുദായത്തിലെ യാഥാസ്ഥിതിക വിഭാഗക്കാരെ ചൊടിപ്പിച്ചിരിക്കുന്നത്.

ചെറുപ്പത്തില്‍ നായകളെ തനിക്ക് പേടിയായിരുന്നു എന്നും ഹണിയാണ് ആ പേടി ഇല്ലാതാക്കിയെന്നുമാണ് ദുല്‍ഖര്‍ ചിത്രത്തോടൊപ്പം എഴുതിയിരിക്കുന്നത്.

രൂക്ഷമായ ഭാഷയിലും അസഭ്യം കലര്‍ന്ന തരത്തിലും ദുല്‍ഖറിനെതിരെ കമന്‍റുകള്‍ വന്നു കൊണ്ടിരിക്കുന്നു. ഇസ്ലാം മത വിധി പ്രകാരം നായയെ തൊടല്‍ ഹറാം ആണെന്നും താരത്തില്‍ നിന്നും ഇത്തരമൊരു ചിത്രം പ്രതീക്ഷിച്ചിരുന്നില്ലെന്നും ചിലര്‍ കമന്റ് ചെയ്തു.

സെലിബ്രിറ്റി ആയാലും മതവിധികള്‍ മറക്കരുതെന്നാണ് മറ്റു ഉപദേശങ്ങള്‍. നായയെ തൊട്ടാല്‍ മണ്ണ് കലക്കിയ വെള്ളത്തില്‍ ഏഴ് തവണ കുളിക്കണമെന്നും ചിലര്‍ താരത്തെ ഓര്‍മ്മിപ്പിക്കുന്നു.

അതേ സമയം ദുല്‍ഖറിനെ അനുകൂലിച്ചും കമന്‍റുകള്‍ വരുന്നുണ്ട്.

ഈ ചിത്രത്തിന് ശേഷം വീണ്ടും രണ്ടു ചിത്രങ്ങള്‍ കൂടി ദുല്‍ഖര്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ഇത് വരെ കമന്റുകളോട് പ്രതികരിക്കുകയോ വിവാദ ചിത്രം നീക്കം ചെയ്യുകയോ ചെയ്തിട്ടില്ല.

You may have missed

Copy Protected by Chetan's WP-Copyprotect.