പറക്കുന്നതിനിടെ ഇടിമിന്നലേറ്റു ജെറ്റ്ബ്ലൂ വിമാനം

Airplane in a Thunderstorm with Lightning

വിമാനങ്ങള്‍ക്ക് യാത്രക്കിടെ ഇടിമിന്നലേല്‍ക്കുന്നത് സ്ഥിരം സംഭവമാണെങ്കിലും വന്‍ അപകടങ്ങളില്‍ നിന്ന് യാത്ര വിമാനങ്ങള്‍ തലനാരിഴയ്ക്കാണ് പലപ്പോഴും രക്ഷപ്പെടുന്നത്. കഴിഞ്ഞ ദിവസം  ലോസ് ഏഞ്ചലസില്‍ നിന്നു ന്യൂയോര്‍ക്കിലേക്ക് പോകുകയായിരുന്ന ജെറ്റ്ബ്ലൂ വിമാനത്തിനാണ് ഏറ്റവുമൊടുവിലായി ഇടിമിന്നലേറ്റത്.  ഇതോടെ അടിയന്തിരമായി വിമാനം നിലത്തിറക്കി.

വിമാനത്തില്‍ 153 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇടിമിന്നലേല്‍ക്കുന്ന സമയത്ത് വിമാനത്തില്‍ 36,000 പൗണ്ട് അളവ് ഇന്ധനമാണ് ഉണ്ടായിരുന്നത്. ഇടിമിന്നലേറ്റതിനാണ് വിമാനം അടിയന്തിരമായി തിരിച്ചിറക്കിയതെന്ന് ജെറ്റ്ബ്ലൂ അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇടിമിന്നലില്‍ പ്രശ്‌നങ്ങള്‍ സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ച ശേഷം വിമാനം ടേക്ക് ഓഫ് ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.

ആധുനിക വിമാനങ്ങളെല്ലാം ഇടിമിന്നലിനെ നേരിടാന്‍ ശേഷിയുള്ളതാണ്. ഇടിമിന്നലിനെ നേരിടാനുള്ള സംവിധാനങ്ങളോടെയാണ് ആധുനിക വിമാനം നിര്‍മ്മാണം. എന്നാല്‍ വിമാനത്തില്‍ മിന്നലേല്‍ക്കാറുമുണ്ട്. പുറത്തു നിന്നുള്ള വൈദ്യുതിയും ചൂടും അകത്തേക്ക് പ്രവേശിക്കാത്ത രീതിയിലാണ് വിമാനം നിര്‍മിച്ചിരിക്കുന്നത്. ഇതിനായി പ്രത്യേകം സംവിധാനമാണ് വിമാനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.

എന്നാല്‍ വിമാനത്തിന്റെ ബോഡിക്ക് കേടുകപാടുകള്‍ സംഭവിക്കാറുണ്ട്. ഇടിമിന്നലേറ്റ് ബോഡി തകര്‍ന്ന നിരവധി സംഭവങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വന്‍ അപകടങ്ങളൊന്നും ഇതുവരെ ഇടിമിന്നലിന്റെ പേരില്‍ റിപ്പോര്‍ട്ട് ചെയ്യപെട്ടിട്ടില്ല .

Copy Protected by Chetan's WP-Copyprotect.