മോഹന്‍ലാലിന്‍റെ അനുഗ്രഹം വാങ്ങി പ്രിയാ വാര്യര്‍

ഒരു ‘അഡാര്‍ ലവ്വ്’എന്ന ചിത്രത്തിലെ ഒരൊറ്റ ഗാന രംഗത്തിലൂടെ ആരാധകരെ നേടിയ പുതുമുഖതാരമാണ് പ്രിയവാര്യര്‍. വൈറലായ ഒരു കണ്ണിറുക്കല്‍ രംഗമാണ് പ്രിയയുടെ തലവര മാറ്റിയെഴുതിയത്.

ആദ്യ ചിത്രമായ ഒരു അഡാറ് ലവ്വ് റിലീസാകും മുന്‍പേ പ്രിയയ്ക്ക് ബോളിവുഡ് ലോകത്ത് അവസരം ലഭിയ്ക്കുകയും ചെയ്തു. ഇപ്പോള്‍ നടി തന്റെ ആദ്യ ചിത്രത്തിന്റെ റിലീസിനായ കാത്തിരിയ്ക്കുകയാണ്. അതോടൊപ്പം ശ്രീദേവി ബംഗ്ലാവ് എന്ന ആദ്യ ബോളിവുഡ് ചിത്രവും.

ഒരു പുതുമുഖ നടി എന്നതിനപ്പുറത്തുള്ള സ്ഥാനവും പ്രശസ്തിയും പ്രിയയ്ക്ക് കിട്ടികഴിഞ്ഞു. ഇപ്പോഴിതാ പ്രിയ പ്രാകാശ് ആരാധകര്‍ക്ക് സന്തോഷിക്കാന്‍ ഒരു ഫോട്ടോ കൂടെ വൈറലാകുന്നു. പ്രിയ മോഹന്‍ലാലിനൊപ്പം നില്‍ക്കുന്നതാണ് ചിത്രം.

‘ഇത് ശരിക്കും സത്യമാണോ.. ഇത് സംഭവിച്ചതിന് ശേഷം എന്നും ഞാന്‍ എന്നെ നുള്ളിനോക്കി. ഈ ഇതിഹാസ താരത്തെ കാണാനും അല്പസമയം ചെലവഴിക്കാനും കഴിഞ്ഞ ഞാന്‍ തീര്‍ത്തും ഭാഗ്യവതിയാണ്. ഞാന്‍ അദ്ദേഹത്തിന്റെ കാല് തൊട്ട് വണങ്ങി അനുഗ്രഹം വാങ്ങി. പദ്മശ്രീ, പത്മഭൂഷന്‍ ഭരത് ഡോ ലഫ്. കേണല്‍ മോഹന്‍ലാല്‍, നമ്മുടെ സ്വന്തം ലാലേട്ടന്‍.’ പ്രിയ ഫേസ്ബുക്കി്‌ലെഴുതി. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളും ചിത്രത്തിനു താഴെയെത്തുന്നുണ്ട്.

Copy Protected by Chetan's WP-Copyprotect.