വ്യാജ ലോട്ടറിയടച്ചെന്ന പേരില്‍ തട്ടിപ്പ്; യുഎഇയില്‍ 24 പേര്‍ അറസ്റ്റില്‍

വ്യാജ സമ്മാന വാഗ്ദാനങ്ങള്‍ നല്‍കി തട്ടിപ്പുനടത്തുന്ന സംഘത്തെ യു എ ഇ പോലീസ് പിടികൂടി. ഫോണിലൂടെ തട്ടിപ്പ്‌നടത്തിയിരുന്ന ഇരുപത്തി നാലംഗ സംഘംമാണ് അറസ്റ്റിലായത് . ക്യാഷ് പ്രൈസ് അടിച്ചിട്ടുണ്ടെന്ന തരത്തില്‍ ആളുകളെ ഫോണില്‍ വിളിച്ചറിയിക്കുകയും ഇതിന്റെ ഭാഗമായി ആദ്യം കുറച്ചു പണം തങ്ങളുടെ അക്കൗണ്ടില്‍ ഇടണമെന്ന് പറഞ്ഞാണ് സംഘം തട്ടിപ്പ് നടത്തുന്നത്. ഇത്തരത്തില്‍ നിരവധി ആളുകള്‍ ഇവരുടെ കെണിയില്‍ വീണതായാണ് വിവരം.

തട്ടിപ്പിനിരയായ ഒരാള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ്
24 പേര്‍ അടങ്ങിയ സംഘത്തെ പിടികൂടിയത്. ഇവരുടെ പക്കലുണ്ടായിരുന്ന ഫോണുകളും സിമ്മുകളും പോലീസ് പിടികൂടി. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Copy Protected by Chetan's WP-Copyprotect.