പീഡനരംഗങ്ങള്‍ കാണിച്ച് യുവതിയെ നിരവധി തവണ പീഡിപ്പിച്ചു; ഇരയായ യുവതി ആത്മഹത്യ ചെയ്തു; സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ബലാത്സംഗത്തിനിരയാക്കി; ബിഷപ്പ് സാമുവലിനെ തൊടാന്‍ നിയമത്തിന് പേടിയോ ?

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികെ പീഡിപ്പിച്ച കേസില്‍ കുറ്റാരോപിതനായ ബിഷപ്പിനെതിരെ മറ്റൊരു ലൈഗീക പീഡനാരോപണം. പോലീസ് കേസെടുത്തിട്ടും ഇതുവരെ കോടതിയില്‍ പോലും ഹാജരാകാതെ നിയമത്തെ വെല്ലുവിളിക്കുന്ന സി എസ് ഐ ബിഷപ്പ് പി കെ സാമുവലിന്റെ പീഡനമൂലം ദലിത് യുവതി ആത്മഹത്യ ചെയ്‌തെന്ന തെളിവുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

കന്യാസ്ത്രീയെ ലൈംഗീകമായി പീഡിപ്പിച്ചെന്ന പാരതിയില്‍ ബിഷ്പ്പ് ഫ്രാങ്കോമുളയ്ക്കലിനെതിരായ പ്രതിഷേധം തെരുവിലേക്കെത്തിയിരുന്നു. സമാനമായ മറ്റൊരു പീഡന ആരോപണമാണ് സി എസ് ഐ ബിഷപ്പിനെതിരെ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. ബംഗളൂരുവില്‍ ദലിത് യുവതി ആത്മഹത്യ ചെയ്യാനുണ്ടായ കാരണം ബിഷപ്പിന്റെ പീഡനമാണെന്നാണ് പോലീസ് പറയുന്നത്. ബിഷപ്പ് സാമുവലിനെതിരെ ഗുരുതരമായ ആരോപണമാണ് പോലീസ് തന്നെ പുറത്ത് വിട്ടിരിക്കുന്നത്. പീഡനരംഗങ്ങള്‍ കാണിച്ച് ഇത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 27കാരിയായ ദളിത് യുവതിയെ ബിഷപ്പ് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്നാണ് യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നും പോലീസ് പറയുന്നു.

ജനുവരി 31നാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ബംഗളൂരു ഹോളി ട്രിനിറ്റി ചര്‍ച്ച് പുരോഹിതനായ പികെ സാമുവലിന്റെ ഭീഷണിയും അതിക്രമവും കാരണമാണ് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് പോലീസ് പറയുന്നതെ്ന്ന് പ്രാദേശിക മാ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ദക്ഷിണകൊറിയക്കാരനായ ഡൂ വോങ് ചോയ് നടത്തി വന്നിരുന്ന അനാഥാലയത്തിലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി കഴിഞ്ഞിരുന്നത്. 2013ല്‍ തന്നെ ഡൂ വോങ് ചോയിയും സഹായിയും മാനുവലും ചേര്‍ന്ന് തന്നെ ബലാത്സംഗം ചെയ്തുവെന്ന് യുവതി പരാതി നല്‍കിയിരുന്നു. അനാഥാലയത്തില്‍ വെച്ച് ഡൂ വോങ് ചോയ് യുവതിയെ ബലാത്സംഗം ചെയ്തുവെന്നും സഹായി ഇതിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയെന്നും പിന്നീട് ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി ഇരുവരും ബലാത്സംഗം തുടര്‍ന്നെന്നും പരാതിയില്‍ പറഞ്ഞിരുന്നു. ആറ് വര്‍ഷത്തിന് ശേഷം ജനുവരിയില്‍ രണ്ട് പേരെയും കോടതി വെറുതെ വിട്ടു.

2013ല്‍ ബിഷപ്പിന്റെ ഉറ്റ അനുയായി ആയ വിനോദ് ദാസിനെതിരെയും യുവതി പരാതി നല്‍കിയിരുന്നു. ബലാത്സംഗ ദൃശ്യങ്ങള്‍ പുറത്തു വിടുമെന്ന് വിനോദ് ഭീഷണിപ്പെടുത്തിയെന്നായിരുന്നു പരാതി. അനാഥാലയവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സെക്സ് റാക്കറ്റില്‍ കണ്ണിയാണ് വിനോദ് ദാസന്‍ എന്നാണ് പോലീസ് നിഗമനം.

പുരോഹിതന്‍ പോലുമല്ലാത്ത വിനോദ് ദാസനെ ബിഷപ്പ് സാമുവല്‍ രൂപത കൗണ്‍സിലിലേക്ക് നോമിനേറ്റ് ചെയ്തിരുന്നു. എന്നാല്‍ ക്രിമിനല്‍ കേസില്‍ പ്രതിയായതിനാല്‍ ഇയാളുടെ കൗണ്‍സില്‍ അംഗത്വം തടഞ്ഞുവെച്ചിരിക്കുകയാണ്. ബലാത്സംഗത്തെ അതിജീവിച്ച യുവതി വിവാഹിതയായി. തുടര്‍ന്ന് ജനുവരി 13ന് വിനോദ് യുവതിയുടെ വീട്ടിലെത്തി. ബിഷപ്പിനെ കാണാനായി എത്തിയില്ലെങ്കില്‍ ഭര്‍ത്താവിനെ നഗ്‌നദൃശ്യങ്ങള്‍ കാണിക്കുമെന്ന് ഭീഷശണിപ്പെടുത്തി.

ഭീഷണിക്ക് വഴങ്ങി ജനുവരി 21ന് യുവതി ഭര്‍ത്താവിനൊപ്പം ബിഷപ്പിന്റെ അടുത്തെത്തി. ഇതിനിടെ വിനോദ് ദാസന്‍ തന്ത്രപരമായി ഭര്‍ത്താവിനെ സ്ഥലത്തുനിന്ന് മാറ്റി. ഈ സമയം ബിഷപ്പ് യുവതിയുമായി സംസാരിച്ചു. സഹായിക്കെതിരെയുള്ള കേസ് പിന്‍വലിക്കണമെന്നും അല്ലാത്തപക്ഷം പീഡന ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്നും ഭീഷണിപ്പെടുത്തി. ലൈംഗികമായി വഴങ്ങിയാല്‍ പണവും ജോലിയും നല്‍കാമെന്ന് വാഗ്ദാനം ചെയ്തു. എന്നാല്‍ യുവതി ഇത് നിരസിച്ചു. പ്രകോപിതനായ ബിഷപ്പ് യുവതിയെ കടന്ന് പിടിച്ചു. യുവതി നിലവിളിച്ചെങ്കിലും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.

തുടര്‍ന്ന് ജനുവരി 31ന് സഭയുടെ കീഴിലുള്ള ആശുപത്രിയില്‍ ബിഷപ്പ് ഉണ്ടെന്നറിഞ്ഞ് യുവതി അവിടെയെത്തി. താന്‍ ജീവനൊടുക്കുന്നതിന് കാരണം നിങ്ങളായിരിക്കുമെന്ന് ബിഷപ്പിനോട് പറഞ്ഞു. പിന്നീട് കീടനാശിനി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയില്‍ യുവതിയെ കണ്ടെത്തുകയായിരുന്നു. ഇതോടെ ബിഷപ്പിനും സഹായിക്കുമെതിരെ ശിവാജി നഗര്‍ പോലീസ് എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തു. ബിഷപ്പ് സാമുവലിനെതിരെ നേരത്തെയും ബലാത്സംഗത്തിന് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു.

2015 ജനുവരിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ പോക്സോ ചുമത്തി ബിഷപ്പിനെതിരെ കേസെടുത്തിരുന്നു. 2018 ജനുവരിയില്‍ പ്രത്യേക പോക്സോ കോടതി ബിഷപ്പിനെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തു. പക്ഷെ ഒറ്റത്തവണ പോലും ബിഷപ്പ് പി കെ സാമുവല്‍ കോടതിയില്‍ ഹാജരായിട്ടില്ലെന്നാതാണ് സത്യം. കോടതിയേയും നിയമ സംവിധാനങ്ങളെയു വെല്ലുവിളിച്ചാണ് ബിഷപ്പ് സാമുവല്‍ തന്റെ സാമ്രാജ്യം കെട്ടിപടുത്തിരിക്കുന്നത് എന്നതിന് വേറെ തെളിവുകളുടെ ആവശ്യമില്ല.

Copy Protected by Chetan's WP-Copyprotect.