ഒമ്പതുവയസുകാരനെ പീഡിപ്പിച്ച അയല്‍ക്കാരിയായ യുവതി അറസ്റ്റില്‍

ഒന്‍പതുവയസുകാരനെ പീഡിപ്പിച്ച കേസില്‍ യുവതി അറസ്റ്റില്‍. എറണാകുളം കാലടി പോലീസ് സ്റ്റേഷനു കീഴിലുള്ള മലയാറ്റൂരാണ് സംഭവം. ക്യാന്‍സര്‍ രോഗിയായ ഒമ്പത് വയസുകാരനാണ് ലൈംഗീകമായി പീഡനത്തിനിരയായത്.

നെയ്യാറ്റിന്‍കര സ്വദേശികളായ ഇവര്‍ മലയാറ്റൂര്‍ വാടകയ്ക്ക് താമസിക്കുകയാണ്. ഇതിനിടയിലാണ് അയല്‍വാസിയായ രാജിറോയി എന്ന യുവതി പീഡനത്തിനിരയാക്കിയത്. മകനെ ലൈംഗീകമായി പീഡിപ്പിചെന്ന് അമ്മ നല്‍കിയ പരാതിയിലാണ് യുവതിയെ പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടി ലൈംഗീകമായി പീഡിപ്പിക്കപ്പെട്ടെന്ന് ഡോക്ടര്‍മാര്‍ സ്ഥിരികരിച്ചു.

പിന്നീട് കുട്ടിയോട് വിവരങ്ങള്‍ തിരക്കിയപ്പോഴാണ് അയല്‍വാസിയായ രാജിയാണ് പീഡനത്തിന് പിന്നില്ലെന്ന് വ്യക്തമായത്. കോടതിയില്‍ ഹാജരാക്കിയ യുവതിയെ പതിനാല് ദിവസത്തേയക്ക് റിമാന്റ് ചെയ്തു കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ യുവതിയെ കാലടി പോലീസ് അറസ്റ്റ് ചെയ്തു. അതേ സമയം മുന്‍ വൈരാഗ്യത്തിന്റെ പുറത്ത് പരാതി കെട്ടിചമച്ചതാണെന്ന് രാജിയുടെ ഭര്‍ത്താവ് ആരോപിച്ചു.

Copy Protected by Chetan's WP-Copyprotect.