പതിനാലുകാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി; കാമുകനും സുഹൃത്തും പീഡിപ്പിച്ചു

പതിനാലുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച യുാവാവും കൂട്ടുകാരനും പോലീസ് പിടിയില്‍. മലപ്പുറം പരപ്പനങ്ങാടി സ്വദേശികളായ മന്‍സൂര്‍ പവറകത്ത്, മുഹമ്മദ് നാസി, ബദര്‍ മുനീര്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്.

കഴിഞ്ഞ ഒരു വര്‍ഷമായി പെണ്‍കുട്ടിയെ പ്രതികള്‍ നിരന്തരം പീഡിപ്പിച്ച് വരികയായിരുന്നു. പെണ്‍കുട്ടിയുടെ നഗ്‌നദൃശ്യം കാമുന്‍ മന്‍സൂര്‍ മൊബൈലില്‍ പകര്‍ത്തി. പിന്നീട് ഇത് കാണിച്ച് ഭീഷണിപ്പെടുത്തി മന്‍സൂറും സുഹൃത്തുക്കളും പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സ്‌കൂള്‍ കലോത്സവം നടക്കുന്നതിനിടെയാണ് പെണ്‍കുട്ടിയുടെ നഗ്‌നദൃശ്യങ്ങള്‍ മന്‍സൂര്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയത്. പെണ്‍കുട്ടിയെ കാറില്‍ പരപ്പനങ്ങാടി, മലപ്പുറം കോട്ടക്കുന്ന് എന്നിവിടങ്ങളില്‍ കൊണ്ടുപോയായിരുന്നു പീഡനം.

ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനായായ പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ സ്‌കൂള്‍ അധികൃതര്‍ കൗണ്‍സിലിങിന് വിധേയമാക്കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍ വിവരം അറിയിച്ചു. ചൈല്‍ഡ് ലൈനിന്റെ പരാതി പ്രകാരം പൊലിസ് കേസ് രജിറ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചു. പ്രതികള്‍ ഉപയോഗിച്ച കാര്‍, ഓട്ടോറിക്ഷ, ബൈക്ക് എന്നിവ പൊലിസ് കസ്റ്റഡിയിലെടുത്തു.

Copy Protected by Chetan's WP-Copyprotect.