പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ഒളിവിലായിരുന്ന കോണ്‍ഗ്രസ് നേതാവ് കീഴടങ്ങി. 

വയനാട്: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ഒളിവിലായിരുന്ന കോണ്‍ഗ്രസ് നേതാവ് ഒ.എം ജോര്‍ജ് കീഴടങ്ങി.

മാനന്തവാടി എസ്‌എംഎസ് ഡി.വൈ.എസ്.പി മുമ്പാകെയാണ് കീഴടങ്ങിയത്. മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ സുല്‍ത്താന്‍ ബത്തേരി പഞ്ചായത്ത് പ്രസിഡന്റുമാണ് ഒ.എം ജോര്‍ജ്.

പണിയ വിഭാഗത്തില്‍ പെട്ട പെണ്‍കുട്ടിയെ ബലപ്രയോഗത്തിലൂടെ ഇയാള്‍ ഒന്നര വര്‍ഷം പീഡിപ്പിച്ചെന്നാണ് പരാതി. മാതാപിതാക്കളോടൊപ്പം വീട്ടില്‍ ജോലിക്ക് വരുമ്പോഴായിരുന്നു പീഡനം. കിടപ്പുമുറിയിലും കാപ്പിത്തോട്ടത്തിലും ലൈംഗികമായി പീഡിപ്പിച്ചതായും പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. പീഡന വിവരം പുറത്ത് പറയാതിരിക്കാന്‍ നഗ്‌നചിത്രങ്ങളടക്കം കാണിച്ച്‌ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

പെണ്‍കുട്ടി  ആത്മഹത്യക്ക‌് ശ്രമിച്ചിതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈന് പരാതി നല്‍കിയതോടെയാണ‌് സംഭവം പുറത്തായത‌്.  പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പോക്സോ വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തിട്ടുള്ളത്.

പീഡനവിവരം പുറത്ത് പറയാതിരിക്കാന്‍ ഒ.എം ജോര്‍ജ് പെണ്‍കുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തിയെന്നും മാതാപിതാക്കള്‍ വെളിപ്പെടുത്തിയിരുന്നു. വിവാദമായപ്പോള്‍ പീഡനവിവരം പുറത്ത് പറയാതിരിക്കാന്‍ ഐ.എന്‍.ടി.യു.സി ജില്ലാ സെക്രട്ടറി ഉമ്മര്‍ പണം വാഗ്ദാനം ചെയ്‌തെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞിരുന്നു.

ബലാത്സംഗ പരാതിയെ തുടര്‍ന്ന് ജോര്‍ജിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്തില്‍ നിന്നും പുറത്താക്കിയതായി കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പളളി രാമചന്ദ്രന്‍ അറിയിച്ചിരുന്നു.

Copy Protected by Chetan's WP-Copyprotect.