മമതയെ ന്യായീകരിച്ച് ജസ്റ്റിസ് കമാല്‍ പാഷ. തെറ്റ് സി.ബി.ഐ യുടെ ഭാഗത്ത്

പാലക്കാട്: ശാരദ ചിട്ടിഫണ്ട് കേസില്‍ കൊല്‍ക്കത്ത സിറ്റി പൊലീസ് കമ്മീഷണറായ രാജീവ് കുമാറിനെ ചോദ്യം ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിന്‍റെ ബലത്തില്‍ രാജീവിന്‍റെ വസതിയിലേക്ക് വന്ന സിബിഐ ഉദ്യോഗസ്ഥരെ പൊലീസ് അറസ്റ്റ് ചെയ്ത് ഉള്ളിലിടണമായിരുന്നെന്ന് ജസ്റ്റിസ് കമാല്‍ പാഷ.

 

സി ബി ഐ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തതില്‍ തെറ്റില്ലെന്നും തെറ്റ് സി ബി ഐയുടെ ഭാഗത്താണെന്നും കമാല്‍ പാഷ കൂട്ടിച്ചേര്‍ത്തു. സ്റ്റേറ്റിന്‍റെ ഫെഡറലിസത്തില്‍ കേന്ദ്രം ഇടപെടാന്‍ പാടില്ല. സിബിഐയുടെ ഭാഗത്ത് നിന്ന് ഉണ്ടായത് ഭരണഘടനാ വീഴ്ചയാണ്. പാലക്കാട് പൊലീസ് അസോസിയേഷന്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് കമാല്‍ പാഷ.

 

ശാരദ ചിട്ടിഫണ്ട് കേസില്‍ കൊല്‍ക്കത്ത സിറ്റി പൊലീസ് കമ്മീഷണറായ രാജീവ് കുമാറിനെ ചോദ്യം ചെയ്യാന്‍ രാജീവിന്‍റെ വസതിയിലേക്ക് സിബിഐ ഉദ്യോഗസ്ഥര്‍ എത്തിയതോടെയാണ് ബംഗാള്‍ സര്‍ക്കാരും സിബിഐയും തമ്മിലുള്ള സംഘര്‍ഷം ആരംഭിച്ചത്.

 

ഇപ്പോള്‍ ബംഗാളില്‍ നടക്കുന്നത് ഇലക്ഷന്‍ വരാന്‍ പോകുന്നതിന്‍റെ ബഹളമാനെന്നും കമാല്‍പാഷ കൂട്ടിച്ചേര്‍ത്തു.

Copy Protected by Chetan's WP-Copyprotect.