ഡച്ച്‌ തീവ്ര വലതുപക്ഷ നേതാവും മുന്‍ എം.പിയുമായ ജോറം വാന്‍ ക്ലവ്‌റെണ്‍ ഇസ്ലാം മതം സ്വീകരിച്ചു

D

ആംസ്റ്റര്‍ഡാം: ഡച്ച്‌ തീവ്ര വലതുപക്ഷ നേതാവും മുന്‍ എം.പിയുമായ ജോറം വാന്‍ ക്ലവ്‌റെണ്‍ ഇസ്ലാം മതം സ്വീകരിച്ചു.

അടുത്ത കാലത്തായി ഒരു ഇസ്ലാം മതത്തെ നിശിതമായി വിമര്‍ശിക്കുന്ന ഒരു പുസ്തകത്തിന്‍റെ പണിപ്പുരയിലായിരുന്ന ജോറാം, ഈ പുസ്തകത്തിന് വേണ്ടി ഇസ്ലാമിനെ കൂടുതല്‍ പഠിച്ചതാണ് മതം മാറ്റത്തിലേക്ക് നയിച്ചത് എന്നാണ് വ്യക്തമാക്കിയത്.

2010-2014 കാലത്ത് ഡച്ച്‌ പാര്‍ലമെന്‍റില്‍ അംഗമായിരുന്നു. എന്നാല്‍ പാര്‍ട്ടിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചു. പിന്നീട് സ്വന്തമായി പാര്‍ട്ടിയുണ്ടാക്കി രാഷ്ട്രീയത്തില്‍ നിലനില്‍ക്കാന്‍ ശ്രമിച്ചിരുന്നു.

പുതിയ പാര്‍ട്ടി ടിക്കറ്റില്‍ ജോറം 2017ലെ പൊതുതെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ ദയനീയ പരാജയം ഉണ്ടായതോടെ രാഷ്ട്രീയം ഉപേക്ഷിച്ചു.

ആദ്യ കാലത്ത് തീവ്രമായ കുടിയേറ്റ വിരുദ്ധതയും ഇസ്ലാം വിരുദ്ധതയും പുലര്‍ത്തുന്ന ഫ്രീഡം പാര്‍ട്ടി നേതാവായിരുന്നു ഇദ്ദേഹം. ഇസ്‌ലാം കളവാണെന്നും ഖുര്‍ആന്‍ വിഷമാണെന്നും പ്രസംഗിച്ചത് ഏറെ വിവാദം ഉണ്ടാക്കിയിരുന്നു.

Copy Protected by Chetan's WP-Copyprotect.