സൗദിയില്‍ മലയാളി ആത്മഹത്യചെയ്ത നിലയില്‍

തിരുവനന്തപുരം വരര്‍ക്കല സ്വദേശിയെ ജിസാനില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. രണ്ടു മാസം മുമ്പ് പുതിയ വിസയില്‍ നാട്ടില്‍ നിന്നെത്തിയ ചാലുവിള പുതുവല്‍ പുത്തന്‍വീട്ടില്‍ രാജന്‍-ലത ദമ്പതികളുടെ മകന്‍ മഹേഷ് (22) ആണ് മരിച്ചത്.

ജിസാന്‍ നഗരത്തില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ അല്റ്യാന് സമീപം ഖാമിലയില്‍ പണി പൂര്‍ത്തിയാകാത്ത കെട്ടിടത്തിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ഭാര്യ റജിത. മകള്‍ വൈഗ. സഹോദരങ്ങള്‍ കവിത, അശ്വതി.മൃതദേഹം ജിസാന്‍ പ്രിന്‍സ് നാസര്‍ ബിന്‍ മുഹമ്മദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Copy Protected by Chetan's WP-Copyprotect.