വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച അധ്യാപകന് അറസ്റ്റില്‍; സംഭവം തിരുവനന്തപുരത്ത്

വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച അദ്ധ്യാപകന് അറസ്റ്റില്‍. വിദ്യാര്‍ത്ഥിയെ വീട്ടില്‍ വിളിച്ച് വരുത്തി ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ സൈനിക് സ്കൂള്‍ ഹോസ്റ്റല്‍ വാര്ഡന് കൂടിയായ അദ്ധ്യാപകനാണ് അറസ്റ്റിലായത്.വിദ്യാര്‍ത്ഥിയെ വീട്ടില്‍ വിളിച്ചു വരുത്തി നഗ്നചിത്രങ്ങളെടുത്ത ശേഷം അതു കാണിച്ചു ഭീഷണിപ്പെടുത്തിയായിരുന്നു ലൈംഗിക പീഡനത്തിന് ഇരയാക്കിയത്.
അമ്പൂരി ശൂരവാണി കൊച്ചാലുങ്കല്‍ വീട്ടില്‍ ആന്റണി(53)നെയാണു കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. കഴകുട്ടം ഇന്‍സ്പെക്ടര്‍ എസ്എച്ച്ഒഎസ് വൈ സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വിശദമായ അന്വേഷണം നടത്തിവരുന്നതായി പൊലീസ് അറിയിച്ചു.
കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത കണ്ട രക്ഷിതാക്കള്‍ കാര്യങ്ങള്‍ തിരക്കിയപ്പോഴായിരുന്നു പീഡന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് ഇവര്‍ വിവരം സ്കൂള്‍ അധികൃതരെ അറിയിക്കുകയും പൊലീസില്‍ പരാതിപ്പെടുകയുമായിരുന്നു. അദ്ധ്യാപകനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.