സീരിയല്‍ താരം ജാന്‍സി ആത്മഹത്യ ചെയ്തു

പ്രേക്ഷകകുടെ പ്രിയ സീരിയല്‍ താരം പ്രണയ പരാജയംമൂലം ആത്മഹത്യചെയ്തു. സീരിയല്‍ നടി നാഗ ജാന്‍സിയെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സൂര്യ എന്ന യുവാവുമായി നടിയുടെ പ്രണയം വീട്ടുകാര്‍ക്ക് എതിര്‍ത്തതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.

ഈ ബന്ധത്തെക്കുറിച്ച് കുടുംബാംഗങ്ങള്‍ നിരന്തരം വഴിക്കിടാറുമുണ്ടായിരുന്നു. പ്രണയപരാജയമായാണ് ജാന്‍സിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. പവിത്ര ബന്ധനമെന്ന പരമ്ബരയിലൂടെ സുപരിചിതയായ താരത്തിന്റെ വിയോഗത്തെക്കുറിച്ച് അറിഞ്ഞതിന്റെ ഞെട്ടലിലാണ് പ്രേക്ഷകര്‍.

ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ താരത്തെ ഉടന്‍ തന്നെ ആശുപത്രിയിലേക്കെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മരണകാരണത്തക്കുറിച്ച് കൃത്യമായ വിവരം ലഭ്യമായിട്ടില്ല. മൃതദേഹത്തിനരികില്‍ നിന്നും ആത്മഹത്യക്കുറിപ്പും മൊബൈല്‍ ഫോണും കണ്ടെത്തിയിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.

Copy Protected by Chetan's WP-Copyprotect.