«

»

Print this Post

സൗദി കോണ്‍ട്രാക്ടിങ്ങിലെ 30% നിയമം

ഞാന്‍ സൌദിയിലെ ഒരു വിദേശ നിക്ഷേപകനാണ്. സൗദി കോണ്ട്രാക്റ്റിംഗ് ബിസിനെസ്സിലെ 30 %  എന്ന് പറയുന്ന നിയമം എന്താണ്. അതിനെന്തെങ്കിലും ഇളവുകള്‍ ഉണ്ടോ? Mr.AMS, Jubail.

 

സൗദി അറേബ്യ മധ്യഏഷ്യയിലെ സമ്പന്നവും സുരക്ഷിതമായ സമ്പദ്‌വ്യവസ്ഥയും ഉള്ള ഒരു രാജ്യമാണ്. എണ്ണയില്‍ അധിഷ്ടിതമായ സമ്പദ്‌വ്യവസ്ഥയില്‍ നിന്ന് ലഭിക്കുന്ന വമ്പിച്ച സമ്പത്ത് രാജ്യത്തെ നിര്‍മാണ മേഖലയിലേക്കും മറ്റും സൗദി ഗവന്മേന്റ്റ്‌ നിക്ഷേപിച്ചു കൊണ്ടിരിക്കുന്നു. സൗദി അറേബ്യയിലെ ‘SAGIA’  അന്ഗീകരിച്ചിട്ടുള്ള ചില പ്രത്യേക മേഖലകള്‍ ഒഴിച് മറ്റുള്ള മേഖലകളില്‍ വിദേശ നിക്ഷപം അനുവദനീയമാണ്. അത് കൊണ്ട് തന്നെ ധാരാളം വിദേശ കമ്പനികള്‍ ഇവിടെ രൂപീകരിക്കപ്പെടുന്നു. ഇത്തരം കമ്പനികള്‍ സൗദി കമ്പനികളുമായി കൂട്ട് ചേര്‍ന്ന്  JOINT VENTURES  ഉണ്ടാക്കുകയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നു. വിദേശ നിക്ഷേപകര്‍ക്ക് ഗവേര്‍മെന്റ്റ്‌ അനുശാസിക്കുന്ന നികുതി നല്‍കി കൊണ്ട് (20% TAX & 2.5% ZAKAT)  മറ്റുള്ള പണം സ്വന്തം രാജ്യത്തേക്ക് കൊണ്ട് പോകുന്നതിനും വിദേശനിക്ഷേപക നിയമം അനുവദിക്കുന്നു. ഇത്തരത്തില്‍ മുഴുവന്‍ പണവും രാജ്യത് നിന്നും പോകാതെ സര്‍ക്കാരിന്റെ പൊതുപണം കുറെയൊക്കെ സൌദിയിലെ സമ്പദ്‌വ്യവസ്ഥയില്‍ തന്നെ ചിലവാകണമെന്നും അതിന്റെ ഗുണം സൌദിയിലെ സ്വന്തം പൌരന്മാര്‍ക്ക് ലഭിക്കണം എന്നുള്ള ഉദ്ദേശമാണ്ണ് ഇതിനു പിന്നില്‍.

  

ഈ 30%  നിയമപ്രകാരം ‘സര്‍ക്കാര്‍ പദ്ധതികള്‍’ ഏറ്റെടുത്തു നടത്തുന്ന ഒരു സംയുക്ത കമ്പനിയിലെ സൗദി പങ്കാളിത്തം  51% ത്തില്‍ കുറവാണ് എങ്കില്‍ പ്രസ്തുത പദ്ധതിയുടെ മൊത്തം സംഖ്യയുടെ (contact value)  30%  വരുന്ന ജോലികള്‍ തദ്ദേശീയരായ സൗദി വ്യക്തികളുടെ സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കുമായി നല്‍കണം. ഈ ജോലികള്‍ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ടതോ, സാധനങ്ങളുടെ ഇറക്കുമതിയുമായി ബന്ധപ്പെട്ടതോ (import, installation or project implementation) ആകാം.

സൗദി പങ്കാളിത്തം ആണ് ഈ നിയമത്തിനെ അടിസ്ഥാനവും മാനദണ്ഡവും. സൗദി പങ്കാളിത്തം 51%ത്തില്‍ കൂടുതല്‍ ആണെങ്കില്‍ ഈ നിയമം ബാധകമാവുന്നില്ല. എന്നാല്‍ ഈ ഒഴിവു ചില വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ ആയിരിക്കും ഒന്നാമതായി ഏറ്റെടുത്തു നടത്തുന്ന ജോലി സംയുക്ത കമ്പനിയുടെ മുഖ്യലക്ഷ്യങ്ങളില്‍ കാണിച്ചിട്ടുള്ള ജോലി ആയിരിക്കണം. രണ്ടാമതായി പ്രസ്തുത ജോലിയില്‍ പങ്കെടുക്കുന്ന തൊഴിലാളികള്‍ ആ കമ്പനിയുടെ തൊഴില്‍ വിസയില്‍ ഉള്ളവര്‍ ആയിരിക്കുകയും വേണം. 

 

Permanent link to this article: http://pravasicorner.com/?p=2040

Copy Protected by Chetans WP-Copyprotect.