ദുബായ് സൂപ്പര്‍ സെയിലില്‍ വന്‍ തിരക്ക്

ദുബായില്‍ വീണ്ടും സൂപ്പര്‍ സെയില്‍. ദുബായ് വേള്‍ഡ് ട്രേഡ് സെന്ററിലെ ഷെയ്ഖ് സഈദ് ഹാള്‍ ഒന്നില്‍ ആരംഭിച്ച വില്‍പന ഈ മാസം ഒന്‍പതിന് സമാപിക്കും. സുഗന്ധദ്രവ്യങ്ങള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍, ഫാഷന്‍, ഹാന്‍ഡ് ബാഗുകള്‍, പാദരക്ഷകള്‍, വാച്ചുകള്‍, സണ്‍ഗ്ലാസ് തുടങ്ങിയവയാണ് ഇവിടെ വില്‍ക്കുന്നത്. ബോസ്, ഗസ്, മാക്‌സ് ഫാക്ടര്‍, ഡിആന്‍ഡ്ജി, സെറുറ്റി, ആര്‍ട്‌ഡെകോ, െഎസ് ബര്‍ഗ്, പാരിസ് ഹില്‍ട്ടണ്‍, റീബോക്, നൈക് തുടങ്ങിയ ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങള്‍ വിലക്കുറവില്‍ ലഭിക്കും. പ്രവേശനം സൗജന്യം

Copy Protected by Chetan's WP-Copyprotect.