എടിഎമ്മില്‍ കയറി യൂണിഫോം മാറിയ വിദ്യാര്‍ത്ഥിനികളെ പോലീസ് പൊക്കി

സ്‌കൂളിലേക്ക് പോയ വിദ്യാര്‍ത്ഥികള്‍ വീട്ടുകാരും അധ്യാപകരും അറിയാതെ വിനോദയാത്രയ്ക്ക് പുറപ്പെട്ടത് ഒടുവില്‍ പോലിസിന്റെ മുമ്പിലെത്തി. എടപ്പാളില്‍ ചൊവ്വാഴ്ച്ചയാണ് സംഭവം. ടിഎമ്മില്‍ കയറി വസ്ത്രം മാറി പുറത്തിറങ്ങിയ വിദ്യാര്‍ഥിനികളെ നാട്ടുകാര്‍ പിടികൂടി പൊലീസിനു കൈമാറുകയായിരുന്നു.

രാവിലെ എടപ്പാള്‍ ടൗണിലെ എടിഎമ്മിലായിരുന്നു സംഭവം.7, 8 ക്ലാസുകളില്‍ പഠിക്കുന്ന 3 വിദ്യാര്‍ഥിനികളാണ് എടപ്പാളില്‍ ബസിറങ്ങിയത്. തുടര്‍ന്ന് ഇവര്‍ സമീപത്തെ പെട്രോള്‍ പമ്പിലെ ശുചിമുറിയിലും തൊട്ടടുത്തുള്ള എടിഎമ്മിലും കയറി വസ്ത്രം മാറി പുറത്തിറങ്ങി.ഇതു ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ മൂവരെയും തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്തു. പരസ്പര വിരുദ്ധമായ മറുപടികളാണു കിട്ടിയത്.

തുടര്‍ന്ന് ചങ്ങരംകുളംപൊലീസില്‍ വിവരം നല്‍കി. എസ്‌ഐ ബാബുരാജിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തപ്പോഴാണ് തങ്ങള്‍ അതിരപ്പിള്ളിയിലേക്ക് വിനോദയാത്ര പോകാനുള്ള തയാറെടുപ്പിലായിരുന്നെന്ന് അറിയിച്ചത്.ഇതെ തുടര്‍ന്ന് മൂവരെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പിന്നീട് രക്ഷിതാക്കളെ വിളിച്ചുവരുത്തി വിട്ടയയ്ക്കുകയും ചെയ്തു.

Copy Protected by Chetan's WP-Copyprotect.