മോഹന്‍ലാലുമായി ബിജെപി ചര്‍ച്ചചെയ്തിട്ടില്ലെന്ന് കൃഷ്ണകുമാര്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് വേണ്ടി തിരുവനന്തപുരത്തുനിന്ന് മത്സരിക്കുന്നതു സംബന്ധിച്ച് നടന്‍ മോഹന്‍ലാലുമായി ബിജെപി ചര്‍ച്ച ചെയ്തിട്ടില്ലെന്ന് പി കെ കൃഷ്ണദാസ്. ബിജെപിയ്ക്ക് വേണ്ടി ലാല്‍ മത്സരിച്ചേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ക്കിടയിലാണ് കൃഷ്ണദാസിന്റെ പ്രതികരണം. ആര്‍എസ്എസ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മോഹന്‍ലാല്‍ മത്സരിക്കുമെന്ന തരത്തിലുള്ള സൂചനകള്‍ പുറത്തുവന്നിരുന്നു.

ബിജെപിയ്ക്ക് വേണ്ടി മോഹന്‍ലാലിലെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുകയാണെന്ന് ഒ രാജഗോപാല്‍ എംഎല്‍എയായിരുന്നു ആദ്യം വെളിപ്പെടുത്തിയത്. എന്നാല്‍ പിന്നീട് ലാല്‍ ബിജെപിയ്ക്ക് വേണ്ടി മത്സരിച്ചേക്കില്ലെന്ന വിലയിരുത്തലുകള്‍ക്ക് പിന്നാലെ ബിജെപിയ്ക്ക് വേണ്ടി ലാല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായേക്കുമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരന്നു.

മോഹന്‍ലാലിന്റെ ജനപ്രീതിയും രാഷ്ട്രീ പ്രവേശവും സംബന്ധിച്ച് ആര്‍എസ്എസ് ചര്‍ച്ചകള്‍ നടത്തുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ താന്‍ രാഷ്ട്രീയത്തിലേയ്ക്ക് ഇല്ലെന്ന് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ വ്യക്തമാക്കി.

Copy Protected by Chetan's WP-Copyprotect.