സൗദിയില്‍ ബിനാമി കച്ചവടക്കാര്‍ക്ക് പൂട്ടുവീഴുന്നു; പരിശോധന കര്‍ശനമാക്കാന്‍ തീരുമാനം

ബിനാമി കച്ചവടക്കാര്‍ക്കെതിരെ നിയമം കര്‍ശനമാക്കാന്‍ സൗദി ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. അതേ സമയം ഇസ്തിസ്മാര്‍ എന്നപേരില്‍ വിദേശ നിക്ഷേപകര്‍ക്ക് വിവിധ സംരംഭങ്ങള്‍ തുടങ്ങുവാനുള്ള അവസരങ്ങള്‍ വര്‍ദ്ദിപ്പിക്കും. നിയമവിരുദ്ധമായ ബിനാമി ബിസിനസുകള്‍ വ്യാപകമാകുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് നടപടികള്‍ കടുത്തതാക്കുന്നത്.

സ്വദേശി പൗരന്‍മാരെ മറയാക്കി നിരവധി ബിസിനസ് നടത്തുന്നുണ്ടെന്നാണ് വ്യക്തമായികഴിഞ്ഞു. ഇത്തരം ബിനാമി ബിസിനസ് നടത്തുന്നവരെ കണ്ടെത്തുന്നതിനും ശാശ്വത പരിഹാരം കാണുന്നതിനുമുള്ള തുടക്കം കുറിക്കുവാനുമുള്ള ഒരുക്കത്തിലാണ് അധികൃതര്‍. അടുത്ത ആഴ്ചമുതലായിരിക്കും ബിനാമി ബിസിനസ് നടത്തുന്നവരെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ക്ക് തുടക്കം കുറിക്കുക. വിവിധ വകുപ്പുകളുടെ സംയുക്ത സഹകരണത്തോടെയായിരിക്കും ഇതിനുള്ള നടപടികള്‍ കൈകൊള്ളുക. എന്ന് സൗദി വാണിജൃ നിക്ഷേപ വകുപ്പ് മന്ത്രി മാജിദ് അല്‍ ഖസബി പറഞ്ഞു.

ദേശീയാടിസ്ഥാനത്തിലായിരിക്കും നടപടികള്‍ക്ക് സൗദി വാണിജൃ നിക്ഷേപ മന്ത്രാലയം നേതൃത്വം നല്‍കുക എന്നും അല്‍ ഖസബി പറഞ്ഞു. അടുത്ത ബുധനാഴ്ച മുതല്‍ നടപടികള്‍ക്ക് തുടക്കം കുറിക്കും.സ്വദേശികളുടെ മറവില്‍ വിദേശികള്‍ ബിസിനസ് നടത്തുന്ന ബിനാമി ബിസിനസ് കണ്ടെത്തുന്നതിനുള്ള പദ്ധതിക്ക് പത്ത് വണ്‍മെന്റ് വിഭാഗങ്ങളുടെ സഹകരണത്തോ ടെയായിരിക്കും തുടക്കം കുറിക്കുക.

പൊതു നിക്ഷേപ അതോറിറ്റി, നികുതി വിഭാഗം, തൊഴില്‍ സാമുഹിക വികസന മന്ത്രാലയം, സൗദി അറേബൃന്‍ മോണിറ്ററി അതോറിറ്റി, നഗര ഗ്രാമ വികസന മന്ത്രാലയം, ചെറുകിട വൃവസായ പൊതുവിഭാഗം തുടങ്ങിയവരുടെ സഹകരണത്തോ ടെയായിരിക്കും തിരച്ചില്‍ ആരംഭിക്കുക.

ബിനാമി ബിസിനസ് അവസാനിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ ശ്രമിക്കുമെന്ന് വാണിജൃ നിക്ഷേപ മന്ത്രാലയ വിഭാഗം ഉപദേശകന്‍ സല്‍മാന്‍ അല്‍ ഹജജാര്‍ പറഞ്ഞു. സ്ഥാപനങ്ങളുടെ ബേങ്ക് അക്കൗണ്ടുകള്‍, ഇടപാടുകളുടെ എന്നിവ നിരീക്ഷണ വിധേയമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Copy Protected by Chetan's WP-Copyprotect.