ഷാര്‍ജയില്‍ മലയാളി യുവാവ് ഏഴാം നിലയില്‍ നിന്നും വീണുമരിച്ചു

ഷാര്‍ജയില്‍ മലയാളി യുവാവ് കെട്ടിടത്തില്‍നിന്ന് വീണുമരിച്ചു. 32 വയസ്സുകാരനായ ഗോപകുമാറാണ് കെട്ടിടത്തിന്റെ ഏഴാംനിലയില്‍നിന്ന് താഴേക്ക് പതിച്ച് ദാരുണമായി മരണപ്പെട്ടത്.

വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. റോള മജറയിലെ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലാണ് അപകടം. വിവരമറിഞ്ഞ ഉടന്‍ പോലീസ് ആംബുലന്‍സുകള്‍ എത്തി ഗോപകുമാറിനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Copy Protected by Chetan's WP-Copyprotect.