ഒമാനില്‍ ഓറഞ്ച് ടാക്‌സികളിലെ നിരക്ക് വര്‍ദ്ധിപ്പിക്കുന്നു

ജൂണ്‍ മുതല്‍ ഒമാനിലെ ഓറഞ്ച് ടാക്‌സികളില്‍ നിരക്ക് വര്‍ദ്ധിക്കും. രാജ്യത്തെ ടാക്‌സി സര്‍വ്വീസുകളുടെ സേവനം മികവറ്റതാക്കുന്നതിന് വേണ്ടിയാണ് ഇല്‌ട്രോണിക്ക് മീറ്ററുള്‍പ്പെടെ നിര്‍ബന്ധമാക്കുന്നത്. മിനിമം ചാര്‍ജ് 300 ബൈസയും, കിലോമീറ്ററിന് 130 ബൈസ നിരക്കിലും, കൂടാതെ യാത്രയുടെ ദൈര്‍ഖ്യവും അനുസരിച്ചുമായിരിക്കും വരുന്ന ജൂണ്‍ മാസം മുതല്‍ ടാക്‌സി സര്‍വീസുകള്‍ ചാര്‍ജുകള്‍ ഈടാക്കുക.

ടാക്‌സിയില്‍ ഒന്നിലധികം യാത്രക്കാര്‍ ഉണ്ടെങ്കില്‍ മീറ്റര്‍ ചാര്‍ജ് ഓരോരുത്തരും പങ്കിട്ടെടുക്കുകയാണ് വേണ്ടത്. വെയ്റ്റിംഗ് ചാര്‍ജ് മിനിറ്റിനു അന്‍പതു ബൈസ ആയും നിജപെടുത്തിയിട്ടുണ്ട്. ടാക്‌സി സര്‍വീസുകള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങള്‍ വൃത്തിരഹിതമായി കണ്ടാല്‍ അന്‍പതു ഒമാനി റിയാല്‍ വാഹന ഉടമക്ക് പിഴ ചുമത്തും.

വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ഇലക്ട്രോണിക് മീറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നുവെന്ന് ഡ്രൈവര്‍ ഉറപ്പാക്കുകയും വേണം. അല്ലാത്ത പക്ഷം അന്‍പത് ഒമാനി റിയല്‍ പിഴ ഇടയാക്കും. മീറ്റര്‍ നീക്കം ചെയ്യുന്ന പക്ഷം ഇരുനൂറ് ഒമാനി റിയാല്‍ പിഴ അടക്കേണ്ടി വരും. രാജ്യത്ത് ടാക്സി സര്‍വീസുകള്‍ നടത്തുന്ന വാഹനങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളും ഗതാഗത മന്ത്രാലയം നേരിട്ട് നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യും.

Copy Protected by Chetan's WP-Copyprotect.